മിലാന്: ഇറ്റാലിയന്‍ ലീഗിലെ സൂപ്പര്‍താരം എസി.മിലാന്രെ സ്ലാതന്‍ ഇബ്രാഹിമോവിച്ചിന് കൊറോണ സ്ഥിരീകരിച്ചു. ലീഗിലെ തുടക്കമത്സപരങ്ങളില് മിന്നുന്ന ഫോമിലിരിക്കേ രോഗം സ്ഥിരീകരിച്ചതിന്റെ നിരാശയിലാണ് മിലാന് താരം.
ഇബ്രഹാമോവിച്ചി് സ്വന്തം ട്വിറ്ററിലൂടെയാണ് കൊറോണ സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിയത്. രണ്ടു ദിവസം നടത്തിയ പരിശോധനയില്‍ ഇന്നലെ നെഗറ്റീവും ഇന്ന് പോസിറ്റീവുമായിരിക്കുകയാണ്. എന്നാല്‍ ജലദോഷമടക്കമുള്ള ഒരു രോഗ ലക്ഷണവും നിലവിലില്ലെന്നും താരം പറഞ്ഞു. കൊറോണയ്ക്ക് തന്നെ വെല്ലുവിളിക്കാനുള്ള ധൈര്യം വന്നിരിക്കുന്നു; വൈറസിന് ദു:ഖിക്കേണ്ടിവരുമെന്നും താരം ട്വിറ്ററിലൂടെ പറഞ്ഞു.
Comments