തിരുവനന്തപുരം ; സിബിഐ യെ കണ്ടാലൊന്നും തങ്ങൾ ഭയക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .
സംസ്ഥാന സര്‍ക്കാരിനെ മറികടന്നുകൊണ്ടുള്ള ഒരു ഇടപെടലാണ് ഇപ്പോള്‍ സിബിഐ നടത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് ഈ ഇടപെടല്‍ നടത്തിയിരിക്കുന്നത്. സിബിഐയുടെ വരവ് സദുദ്ദേശപരമല്ല . ഈ അന്വേഷണത്തിനു തങ്ങൾ സമ്മതിക്കുകയുമില്ല
.
സിബിഐ അന്വേഷണം നടത്തി പിണറായി സർക്കാരിനെ താഴെയിറക്കാമെന്ന് കരുതരുത് . സിബിഐ അല്ല ആരുവന്നാലും സിപിഎം കീഴടങ്ങില്ല.
സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണ് കാര്‍ഷിക രംഗത്തെ പുതിയ നിയമനിര്‍മാണം. അതും തങ്ങൾ അംഗീകരിക്കില്ല . ഇടത് സര്‍ക്കാരിന് അനുകൂലമായ മുന്നേറ്റമുണ്ടായെന്ന് വിവിധ ഘട്ടങ്ങളില്‍ കേരളം തെളിയിച്ചു.അതിനാല്‍ ഈ സര്‍ക്കാരിനെ വച്ചുപൊറുപ്പിക്കരുത് എന്നാണ് പലരുടെയും തീരുമാനമെന്നും കോടിയേരി പറഞ്ഞു
Comments