കെ പി രാഹുൽ ബ്ലാസ്റ്റേഴ്‌സിൽ തുടരും ; കരാർ പുതുക്കിയത് മൂന്ന് വർഷത്തേക്കുകൂടി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കെ പി രാഹുൽ ബ്ലാസ്റ്റേഴ്‌സിൽ തുടരും ; കരാർ പുതുക്കിയത് മൂന്ന് വർഷത്തേക്കുകൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2020, 04:52 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വിങ്ങുകളിൽ ചടുല നീക്കങ്ങൾക്ക് പേരുകേട്ട മലയാളി താരം കെ പി രാഹുൽ ബ്ലാസ്റ്റേഴ്സിൽ തുടരും. മൂന്ന് വർഷത്തേക്കാണ് കെബിഎഫ്സിയുമായി കരാർ ദീർഘിപ്പിച്ചത്. തൃശൂർ ജില്ലാ ടീമിനെ പ്രതിനിധീകരിച്ചുകൊണ്ട് കരിയർ ആരംഭിച്ച രാഹുൽ കേരള അണ്ടർ 14 ടീമിനായി കൊൽക്കത്തയിലും ബൂട്ടണിഞ്ഞിട്ടുണ്ട്. ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടർ 17 ലോകകപ്പിനായി തയ്യാറെടുക്കുന്ന എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമി ബാച്ചിന്റെ ഭാഗമാകാൻ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞത്. ടൂർണമെന്റിൽ ഇന്ത്യ കളിച്ച മൂന്ന് മത്സരങ്ങളുടെയും സ്റ്റാർട്ടിംഗ് ലൈനപ്പിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഐ ലീഗിന്റെ രണ്ട് സീസണുകളിൽ ഇന്ത്യൻ ആരോസിനായി കളിക്കളത്തിലെത്തിയ രാഹുൽ വിങ്ങുകളിൽ തന്റെ ആസാമാന്യ വേഗതയും, ട്രിക്കുകളും ഒരുപോലെ ഉപയോഗിച്ചുകൊണ്ട് അഞ്ച് ഗോളുകളും മൂന്ന് അസ്സിസ്റ്റുകളും തന്റെ പേരിലാക്കി.

തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിൽ കെ‌ബി‌എഫ്‌സിക്കായി സ്വന്തം മണ്ണിൽ മഞ്ഞകുപ്പായത്തിൽ കളിക്കളത്തിലെത്തിയ രാഹുൽ മിന്നും പ്രകടനങ്ങളിലൂടെ ആരാധക മനം കവർന്നു. മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിൽ സബ്സ്റ്റിട്യൂട്ട് ആയി എത്തിക്കൊണ്ടാണ് രാഹുൽ കെ‌ബി‌എഫ്‌സിക്കായി അരങ്ങേറ്റം കുറിച്ചത്. ഹൈദരാബാദ് എഫ്‌സിക്കെതിരായ മത്സരത്തിൽ എതിരാളികളുടെ പ്രതിരോധത്തിൽ തന്റെ വേഗത കൊണ്ട് വിള്ളൽ വീഴ്‌ത്തികൊണ്ട് ക്ലബിനായി തന്റെ ആദ്യ ഗോൾ നേടി അദ്ദേഹം തന്റെ മികവറിയിച്ചു. കഴിഞ്ഞ സീസണിൽ മൈതാനത്ത് അദ്ദേഹത്തിന്റെ പ്രകടനം പരിമിതമായിരുന്നെങ്കിലും വളരെ ശ്രദ്ധയാകർഷിച്ചതും വ്യക്തമായിരുന്നു. ക്ലബിനൊപ്പം മികച്ച കാര്യങ്ങൾ നേടാൻ കഴിയുന്ന രാഹുൽ ഭാവിയിലേക്കുള്ള താരമാണ്. മാത്രമല്ല, അദ്ദേഹത്തിന്റെ കഠിനാധ്വാന മനോഭാവം അദ്ദേഹത്തെ ആരാധകരുടെ പ്രിയങ്കരനാക്കി.

“കേരള ബ്ലാസ്റ്റേഴ്സ് എന്റെ വീടാണ്, ആരാധകരുടെ പിന്തുണയാണ് എല്ലാം. സ്‌പോർട്ടിംഗ് ഡയറക്ടറുമായുള്ള എന്റെ സംഭാഷണത്തിലും ക്ലബിൽ എന്നെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പദ്ധതികളിലും ഞാൻ വളരെ സന്തുഷ്ടനായിരുന്നു. ഇത് എന്റെ കരിയറിന്റെ ആരംഭം മാത്രമാണ്, കൂടുതൽ മെച്ചപ്പെടുത്തലിന് തീർച്ചയായും എനിക്കിവിടെ അവസരം ലഭിക്കും. അതിനുള്ള ശരിയായ സ്ഥലമാണ് കേരള ബ്ലാസ്റ്റേഴ്സ് എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാൽ, കേരളത്തിന്റെ സ്വന്തം ക്ലബ്ബായ ബ്ലാസ്റ്റേഴ്‌സിൽ തുടരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കാനും സ്വയം തെളിയിക്കാനുമുള്ള ഈ മഹത്തായ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യും.” രാഹുൽ പറഞ്ഞു.

“തന്റെ വേഗതയും ശക്തിയും ഉപയോഗിച്ച് എതിരാളികളെ നേരിടാൻ കഴിയുന്ന ഒരു മികച്ച യുവ പ്രതിഭയാണ് രാഹുൽ. കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധതയും പഠിക്കാനുള്ള ആകാംക്ഷയുമുള്ള അതിശയകരമായ ഒരു കളിക്കാരൻ കൂടിയാണ് അദ്ദേഹം. രാഹുലിനെപ്പോലുള്ള നിലവാരമുള്ള യുവതാരങ്ങളെ വികസിപ്പിക്കുന്നതിലാണ് ക്ലബ് ശ്രദ്ധയൂന്നുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് മാത്രമല്ല, രാജ്യത്തിനും അഭിമാനിക്കാനാകുന്ന തരത്തിൽ അദ്ദേഹം ഒരു മികച്ച കളിക്കാരനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സീസണിൽ അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.” കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies