ജനീവ: ആഗോളതലത്തിലെ അനിയന്ത്രിതമായ പ്രകൃതി ചൂഷണവും നിയന്ത്രണമ വുമില്ലാത്ത ഭക്ഷ്യ ശീലവുമാണ് മനുഷ്യന് ഭീഷണിയെന്ന് ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സമ്മേളനത്തിലാണ് ഇന്ത്യ പരിസ്ഥിതി നയം വ്യക്തമാക്കിയത്. കൊറോണയ ടക്കമുള്ള മഹാമാരിക്ക് കാരണം ചില രാജ്യങ്ങളുടെ ചൂഷണ ശീലമാണ്. പ്രകൃതിയേയും ജീവജാലങ്ങളേയും അമിതമായി ചൂഷണം ചെയ്യുന്ന ചില രാജ്യങ്ങളുടെ ശീലം ലോകത്തിന് ബോധ്യപ്പെടണമെന്നും കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ സൂചിപ്പിച്ചു.
ഇന്ത്യയുടെ വേദങ്ങളിലെല്ലാം പ്രകൃതി രക്ഷതി രക്ഷിത എന്ന തത്വമാണ് അടിസ്ഥാനമെന്നും മന്ത്രി സൂചിപ്പിച്ചു. ഇതനുസരിച്ച് ആരോണോ പ്രകൃതിയെ സംരക്ഷിക്കുന്നത് അവരെ പ്രകൃതി സംരക്ഷിക്കുമെന്നാണ് അര്‍ത്ഥമെന്നും ജാവദേക്കര്‍ ലോകസമൂഹത്തോട് പറഞ്ഞു. വനസമ്പത്ത് 24.56 ശതമാനത്തോളം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യ വര്‍ദ്ധിപ്പിച്ചെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ലോകത്തില്‍ ഏറ്റവും അധികം കടുവകളുള്ളത് ഇന്ത്യയിലാണ്. കഴിഞ്ഞ രണ്ടു ദശകങ്ങളായി ഇരട്ടിയോളം വന്യജീവി വര്‍ഗ്ഗങ്ങളെ വളര്‍ത്താനും, സംരക്ഷിക്കാനും സാധിച്ചെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
Comments