ഭാരതത്തിന്റെ ചരിത്രത്തിൽ ഇടംനേടിയ റാണിമാർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Columns Icons

ഭാരതത്തിന്റെ ചരിത്രത്തിൽ ഇടംനേടിയ റാണിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2020, 09:48 am IST
Facebook
Twitter
WhatsAppTelegram

പുരാതന ഭാരതത്തിൽ സ്ത്രീകളെ ദേവിയായും ശക്തിയായും ആണ് കരുതി പോന്നിരുന്നത് . എന്നിരുന്നാലും ഒരു രാജ്യത്തിന്റെ ഭരണച്ചുമതല സ്ത്രീകളെ ഏൽപ്പിക്കുക എന്നത് വളരെ അപൂർവ്വമായി മാത്രം നടന്നിരുന്ന ഒരു കാര്യം ആയിരുന്നു . അത്തരത്തിൽ രാജ്യത്തിന്റെ  ഭരണച്ചുമതല ഏൽക്കുകയും ചരിത്രത്തിൽ ഇടംനേടുകയും ചെയ്ത ചില റാണിമാർ ഇവരൊക്കെയാണ്

1 . റാണി ദുർഗ്ഗാവതി

രജപുത്ര ചക്രവർത്തിയായിരുന്ന കീരത് റായിയുടെ കുടുംബത്തിലാണ് റാണി ദുർഗ്ഗാവതി ജനിച്ചത് . 1542 ൽ ഗോണ്ട് രാജവംശത്തിലെ രാജാവായിരുന്ന സംഗ്രാം ഷായുടെ മൂത്ത പുത്രനായിരുന്ന ദൽപത് ഷാ ദുർഗ്ഗാവതിയെ വിവാഹം കഴിക്കുകയുണ്ടായി . ഭർത്താവിന്റെ മരണശേഷം ഗോണ്ട് രാജവംശത്തിന്റെ ചക്രവർത്തിനിയായി ദുർഗ്ഗാവതി മാറുകയും രാജ്യത്ത് സുസ്ഥിര ഭരണം കാഴ്ച വെക്കുകയും ചെയ്തു . റാണിയുടെ ഭരണത്തിന് കീഴിൽ ഗോണ്ട് രാജ്യത്ത് ഉണ്ടായ അഭിവൃദ്ധി മുഗൾ ഭരണാധികാരിയായ ഖ്വാജ അബ്ദുൽ മജീദ് ആസാഫ് ഖാനിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയും അയാൾ ആ രാജ്യം കീഴടക്കാനായി യുദ്ധം ചെയ്യുകയും ചെയ്തു . നാണംകെട്ട് ജീവിക്കുന്നതിനേക്കാൾ മരണമാണ് എന്ന് കരുതിയ റാണി ധൈര്യസമേതം യുദ്ധം ചെയ്യുകയും യുദ്ധത്തിൽ വിജയിക്കുകയും ചെയ്തു .

2 . റാണി പദ്മിനി

ചിറ്റോർ രാജാവായ റാവൽ രത്തൻ സിങ്ങിന്റെ രാജ്ഞിയായിരുന്നു റാണി പദ്മിനി.ധൈര്യം, ത്യാഗം, ദുരന്തം, വഞ്ചന എന്നിവ നിറഞ്ഞ ഐതിഹാസിക കഥയാണ് ചിറ്റോറിലെ റാണി പത്മിനിയുടെ കഥ.അവരുടെ അസാധാരണ സൗന്ദര്യം ഐതിഹാസികവും ലോകപ്രസിദ്ധവുമായിരുന്നു .രാജസഭയിൽ പതിവായി എത്തിയിരുന്ന സംഗീതജ്ഞൻ ആയിരുന്നു രാഘവ് ചേതൻ . റാണി പദ്മിനിയുടെ സൗന്ദര്യത്തിൽ മയങ്ങിയ അയാളെ കുറിച്ചറിഞ്ഞ രാജാവ് അയാളെ കഴുതപ്പുറത്ത് കയറ്റി നാട് കടത്തി . ഇതിൽ കഠിനമായ നാണക്കേട് തോന്നിയ രാഘവ് , ഖില്ജിയെ കാണുകയും റാണി പദ്മിനിയുടെ സൗന്ദര്യത്തെ കുറിച്ച് അയാളോട് വർണ്ണിക്കുകയും ചെയ്തു . ഇത് കേട്ട ഖിൽജി റാണി തന്റെ അറയിലാണ് ഉണ്ടാവേണ്ടത് എന്ന് നിശ്ചയിക്കുകയും , രാജാവിനെ കണ്ടു താൻ സഹോദരി ആയി കാണുന്ന പദ്മിനിയെ ഒരു നോക്ക് കാണാൻ അനുവദിക്കണം എന്നും അപേക്ഷിക്കുകയും ചെയ്തു . ആക്കാലത്ത് സ്ത്രീകൾ മുഖാവരണം അണിഞ്ഞിരുന്നതിനാൽ കണ്ണാടിയിലൂടെ ഒരു നോക്ക് കാണാൻ ഖില്ജിയെ രാജാവ് അനുവദിച്ചു . കൊട്ടാരത്തിന്റെ സുരക്ഷയിൽ അത്ഭുതം പൂണ്ട ഖിൽജി റാണിയുടെ കൊട്ടാരത്തിലേക്കു പോകുന്ന മാത്രയിൽ രാജാവിനെ തടവിലാക്കുകയും പകരമായി റാണി പദ്മിനിയെ വേണം എന്നും ആവശ്യപ്പെടുകയും ചെയ്തു . റാണിയും സൈനികരും ബുദ്ധിപൂർവ്വം പ്രവർത്തിക്കുകയും , ഖില്ജിയുടെ താവളം ആക്രമിക്കുകയും രാജാവിനെ രക്ഷപ്പെടുത്തുകയും ചെയ്തു . എന്നാൽ തിരിച്ചുള്ള ഖില്ജിയുടെ ആക്രമണത്തിൽ പിടിച്ചു നില്ക്കാൻ കഴിയാതെ വന്നപ്പോൾ റാണി സ്വയം ജീവനൊടുക്കുകയായിരുന്നു .

3 . മഹാറാണി താരാഭായ്

1700 മുതൽ 1708 വരെ ഇന്ത്യയിലെ മറാത്ത സാമ്രാജ്യത്തിന്റെ അധിപതി ആയിരുന്നു താരാബായ്.ഛത്രപതി രാജാറാം ഭോൻസാലെയുടെ റാണിയായിരുന്ന താരാഭായ് ശിവജിയുടെ മരുമകളും , ശിവജി രണ്ടാമന്റെ അമ്മയുമായിരുന്നു .തന്റെ ജീവിതപങ്കാളിയുടെ മരണശേഷം മറാത്ത പ്രദേശങ്ങളിൽ മുഗൾ അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പ് നിലനിർത്തുന്നതിൽ അവർ വഹിച്ച പങ്ക് വളരെ വലുതാണ് കൂടാതെ മകൻ ചെറുപ്പമായിരുന്ന കാലത്ത് മറാത്ത പ്രദേശങ്ങളുടെ അധിപതി ആയിരിക്കുകയും ചെയ്തു . മറാത്ത പ്രദേശത്തിന്റെ അധിപതി എന്ന നിലയിലും കുതിരപ്പടയെ നയിക്കാനുള്ള സാമർഥ്യമുള്ളതിനാലും അവർ ഔരംഗസേബിന്റെ സൈന്യത്തിനെതിരെയുള്ള യുദ്ധത്തിന്റെ ചുമതല ഏറ്റെടുക്കുകയുണ്ടായി .മഹാറാണി താരാഭായിയുടെ ധീരമായ വ്യക്തിത്വം ഒന്ന് കൊണ്ട് മാത്രം മറാത്ത ദേശത്തിനെ സംരക്ഷിക്കുവാനുള്ള അവരുടെ യുദ്ധം വിജയിക്കുകയുണ്ടായി .

4 . റാണി രുദ്രമ്മ ദേവി

കകതിയ രാജവംശത്തിലെ ഗണപതിദേവയുടെ മകൾ ആയിരുന്നു റാണി രുദ്രമ്മ ദേവി . വെറും പതിനാല് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ രുദ്രമ്മ ദേവി പിതാവിന്റെ പിൻഗാമിയായി മാറി . മകളായിട്ടാണ് ജനിച്ചതെങ്കിലും പിതാവ് അവരെ ഒരു മകനെപോലെയാണ് വളർത്തിയത് അതിനാൽ തന്നെ രുദ്രമ്മ എല്ലാ ആയോധനകലകളും രാജ്യഭരണത്തിന്റെ രീതികളും അഭ്യസിച്ചിരുന്നു .പിതാവിന്റെ മരണശേഷം പുരുഷവേഷത്തിൽ അധികാരത്തിലേറിയ അവർ നല്ലൊരു ഭരണാധികാരി ആയിരുന്നു . ഭരണകാര്യങ്ങളിൽ പുരുഷമേധാവിത്വം നിറഞ്ഞു നിന്ന കാലത്ത് രുദ്രമ്മ ധീരയും കരുത്തുറ്റ യോദ്ധാവുമായിരുന്നു . രുദ്രമ്മയുടെ പേര് കേൾക്കുന്നത് പോലും ആളുകളെ വിറകൊള്ളിക്കുമായിരുന്നു എന്നുള്ളത് ചരിത്ര സത്യം .

Share
Tweet
SendShare

More News from this section

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കടുവകളുടെ സംരക്ഷകൻ, ഫാന്റം കെ എം ചിന്നപ്പ ഇനിയില്ല; മറഞ്ഞത് തോക്കെടുത്തെന്നാരോപിക്കപ്പെട്ട കാടിന്റെ കാവൽക്കാരൻ

കെ പുരുഷോത്തമൻ – ഒരനുസ്മരണം

പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും വസന്തപഞ്ചമിയും

ദീന്‍ ദയാല്‍ ഉപാദ്ധ്യായ: സ്വതന്ത്രഭാരത രൂപഘടനയുടെ ആചാര്യന്‍

സംഘ​ഗം​ഗാ സമതലത്തിലെ തീർത്ഥാടകൻ; സ്വ. പി. പരമേശ്വർജി സ്മൃതി ദിനം

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies