അബുദാബി: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈയ്‌ക്ക് മികച്ച സ്‌കോര്‍. നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 191 റണ്‍സെടുത്തു. നായകന്‍ രോഹിത് ശര്‍മ്മയുടെ മിന്നും പ്രകടനമാണ് മുംബൈയ്‌ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ഓപ്പണറായ ക്വിന്റണ്‍ ഡീകോക്ക് റണ്‍സ് ഒന്നുമെടുക്കാതെയും മൂന്നാമനായെത്തിയ സൂര്യകുമാര്‍ യാദവ് 10 റണ്‍സിനും പുറത്തായപ്പോള്‍ ഒരറ്റത്ത് രോഹിത് ഉറച്ചു നിന്നു. 45 പന്തുകള്‍ നേരിട്ട രോഹിത് മൂന്ന് സിക്‌സറുകളുടെയും എട്ട് ബൗണ്ടറികളുടെയും അകമ്പടിയോടെ 70 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹര്‍ദ്ദിക് പാണ്ഡ്യയുടെയും (30*) കീറോണ്‍ പൊള്ളാര്‍ഡിന്റെയും (47*) പ്രകടനവും നിര്‍ണായകമായി.
പഞ്ചാബിനു വേണ്ടി ഷെല്‍ഡണ്‍ കോട്രെല്‍ 4 ഓവറില്‍ ഒരു മെയ്ഡന്‍ ഓവര്‍ ഉള്‍പ്പെടെ 20 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. മൊഹമ്മദ് ഷമി, കൃഷ്ണപ്പ ഗൗതം എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.















