ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; ആദ്യ മത്സരത്തില്‍ മലയാളികള്‍ നേര്‍ക്കുനേര്‍; സഞ്ജുവും ദേവ്ദത്തും ഏറ്റുമുട്ടും
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; ആദ്യ മത്സരത്തില്‍ മലയാളികള്‍ നേര്‍ക്കുനേര്‍; സഞ്ജുവും ദേവ്ദത്തും ഏറ്റുമുട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2020, 02:28 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഉച്ചതിരിഞ്ഞ് നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. മലയാളി താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരത്തില്‍ പൊടിപാറുമെന്ന് ഉറപ്പാണ്. അബുദാബിയില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം.

പതിവിനു വിപരീതമായി തുടക്കം മുതല്‍ തന്നെ ബാംഗ്ലൂര്‍ മികച്ച ഫോമിലാണ്. കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ജയിച്ച ബാംഗ്ലൂര്‍ വിജയക്കുതിപ്പ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ സൂപ്പര്‍ ഓവറില്‍ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിലാണ് ആര്‍സിബി ക്യാമ്പ്. ഓപ്പണറായി ഇറങ്ങി രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ തന്നെയാകും ഇന്നത്തെ ശ്രദ്ധാകേന്ദ്രം. എബി ഡിവില്യേഴ്‌സും മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ ഫിഞ്ചും താളം കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ ആദ്യ മൂന്ന് മത്സരങ്ങളിലും തീര്‍ത്തും നിറം മങ്ങിയ നായകന്‍ വിരാട് കോഹ്‌ലിയ്‌ക്ക് ഇന്നത്തെ മത്സരം അഭിമാനപ്പോരാട്ടമാകും.

മറുഭാഗത്ത് മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിലും സ്റ്റീവ് സ്മിത്തിന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലുമാണ് രാജസ്ഥാന്റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റ ക്ഷീണത്തിലാണ് രാജസ്ഥാന്‍ കോഹ്‌ലിപ്പടക്കെതിരെ ഇറങ്ങുന്നത്. ബാംഗ്ലൂരിനെ പോലെ മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയം രാജസ്ഥാന്റെ അക്കൗണ്ടിലുമുണ്ട്. എന്നാല്‍, ജയിച്ച രണ്ട് മത്സരങ്ങളും ചെറിയ മൈതാനത്തായിരുന്നെങ്കില്‍ വലിയ സ്‌റ്റേഡിയത്തിലെത്തിയപ്പോള്‍ രാജസ്ഥാന്‍ കളി മറന്നിരുന്നു. ഇന്ന് നടക്കുന്ന മത്സരവും താരതമ്യേന വലിയ മൈതാനമായതിനാല്‍ കണക്കുകൂട്ടി തന്നെയാകും രാജസ്ഥാന്‍ ഇറങ്ങുകയെന്ന് ഉറപ്പാണ്.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies