ദുബായ്: ഐപിഎല്ലില്‍ വീണ്ടും വാതുവെപ്പിന് ശ്രമമെന്ന് റിപ്പോർട്ട്. ഐപിഎല്‍ ടീം അംഗങ്ങളിലൊരാളെ വാതുവെപ്പുകാര്‍ സമീപിച്ചു. ടീം അംഗം തന്നെയാണ് ഇക്കാര്യം ബിസിസിഐ അഴിമതിവരുദ്ധ സമിതിയെ അറിയിച്ചത്.
കളിക്കാരനെ വാതുവെപ്പിന് സമീപച്ചയാളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഏത് ടീമിലെ കളിക്കാരനെയാണ് വാതുവെപ്പുകാര്‍ സമീപിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. വാതുവെപ്പുകാർ ഒരു യുവതാരത്തെയാണ് സമീപിച്ചത് എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
കൊറോണയുടെ പശ്ചാത്തലത്തിൽ യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ കളിക്കാരെല്ലാം പ്രത്യേകം സജ്ജീകരിച്ച ബയോ സെക്യുര്‍ ബബിളുകളിലാണ് കഴിയുന്നത്. പുറത്തുനിന്നാര്‍ക്കും ഇവിടേക്ക് പ്രവേശനമില്ലാത്തതിനാൽ വാതുവെപ്പുകാര്‍ കളിക്കാരനെ സമീപിച്ചത് എങ്ങനെയാണെന്നും വ്യക്തമായിട്ടില്ല.















