അടിച്ച് തകർത്ത് ശ്രേയസും പൃഥ്വിയും ഋഷഭും; കൊൽക്കത്തയ്ക്കെതിരെ ഡൽഹിയ്ക്ക് ജയം
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അടിച്ച് തകർത്ത് ശ്രേയസും പൃഥ്വിയും ഋഷഭും; കൊൽക്കത്തയ്‌ക്കെതിരെ ഡൽഹിയ്‌ക്ക് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2020, 09:00 am IST
Facebook
Twitter
WhatsAppTelegram

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ഡൽഹി ക്യാപ്പിറ്റൽസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 18 റൺസിന് തകർത്താണ് ഡൽഹി ടൂർണമെന്റിലെ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കിയത്. ഡൽഹിയിലെ ഇന്ത്യൻ യുവനിര കൊൽക്കത്ത ബൗളർമാരെ തലങ്ങും വിലങ്ങും തല്ലിച്ചതക്കുകയായിരുന്നു. പൃഥ്വി ഷായും ശ്രേയസ് അയ്യരും അർദ്ധ സെഞ്ച്വറി നേടിയപ്പോൾ ഋഷഭ് പന്ത് 38 റൺസ് നേടി.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുക്കാൻ തീരുമാനിച്ച കൊൽക്കത്ത നായകൻ ദിനേശ് കാർത്തിക്കിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടായിരുന്നു ഡൽഹിയുടെ തുടക്കം. 41 പന്തിൽ 66 റൺസ് നേടിയ പൃഥ്വി ഷായും 16 പന്തിൽ 26 റൺസ് നേടിയ ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കമാണ് ഡൽഹിയ്‌ക്ക് നൽകിയത്. പിന്നാലെ എത്തിയ നായകൻ ശ്രേയസ് അയ്യരും വെടിക്കെട്ട് തുടർന്നു. 38 പന്തിൽ 88 റൺസുമായി ശ്രേയസ് പുറത്താകാതെ നിന്നു. അവസാന ഓവറിൽ സ്ട്രൈക്ക് ലഭിക്കാതിരുന്നതിനാൽ സെഞ്ച്വറിയും നഷ്ടമായി. ഇടക്ക് ശ്രേയസിന് കൂട്ടായി ഋഷഭ് പന്തുമെത്തിയതോടെ ഡൽഹി സ്കോർ അനായാസം 200 കടന്നു. 17 പന്തിൽ നിന്നാണ് ഋഷഭ് 38 റൺസ് നേടിയത്. നാല് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി കാപ്പിറ്റൽസ് 228 റൺസ് അടിച്ചുകൂട്ടിയത്.

229 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തക്ക് തുടക്കത്തിൽ തന്നെ പിഴച്ചു. രണ്ടാം ഓവറിൽ തന്നെ സുനിൽ നരൈൻ പുറത്തായി. ശുഭ്മാൻ ഗില്ലും അർദ്ധ സെഞ്ച്വറി നേടിയ നിതീഷ് റാണയും പൊരുതി. അന്ദ്രേ റസലും നായകൻ ദിനേശ് കാർത്തിക്കുമെല്ലാം നനഞ്ഞ പടക്കങ്ങളായി മാറി. 18 പന്തിൽ 44 റൺസുമായി ഇയാൻ മോർഗനും 16 പന്തിൽ 36 റൺസുമായി രാഹുൽ ത്രിപതിയും പൊരുതിയെങ്കിലും ഫലമുണ്ടായില്ല. കൊൽക്കത്ത ഇന്നിംഗ് 8 വിക്കറ്റ് നഷ്ടത്തിൽ 210 ൽ അവസാനിച്ചു.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies