പ്രിയങ്ക ചോപ്രയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓർമ്മകുറിപ്പിന്റെ കവർ അടുത്തിടെ അനാവരണം ചെയ്യുകയുണ്ടായി . “അൻഫിനിഷ്ഡ് : മൈ ലൈഫ് ഈസ് നോട്ട് എ ഫെയറി ടെയ്ൽ ” .
ഇങ്ങിനെ ഒരു പുസ്തകം എഴുതുന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടിരുന്ന പേരാണ് “അൻഫിനിഷ്ഡ് : മൈ ലൈഫ് ഈസ് നോട്ട് എ ഫെയറി ടെയ്ൽ ” എന്നത് പ്രിയങ്ക ചോപ്ര തന്നെ പറയുകയുണ്ടായി. ഇരുപത് വർഷമായിട്ടുള്ള തന്റെ ഔദ്യോഗിക,വ്യക്തി ജീവിതം എടുത്ത് നോക്കുകയാണെങ്കിൽ ഒരുപാട് കാര്യങ്ങൾ താൻ പൂർത്തീകരിച്ചിട്ടില്ല . ഒരു ഓർമ്മക്കുറിപ്പ് എഴുതുന്നതിലെ രസകരമായ വസ്തുത എന്തെന്നാൽ , നമ്മൾ പിന്നിൽ ഉപേക്ഷിച്ചു കളഞ്ഞ പലകാര്യങ്ങളും വീണ്ടും ഓർത്തെടുക്കേണ്ടി വരും എന്നുള്ളതാണ് എന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു . ഇങ്ങിനെ പലകാര്യങ്ങളും ഓർത്തെടുത്തപ്പോഴാണ് “അൻഫിനിഷ്ഡ് ” എന്ന വാക്കിന് തന്റെ ജീവിതത്തിൽ എത്രത്തോളം അർഥം ഉണ്ടെന്നുള്ളത് മനസിലായതെന്നും പ്രിയങ്ക പറഞ്ഞു .
തന്റെ ജീവിതം ഒരു അത്ഭുത കഥയല്ല . ജീവിതത്തിൽ ഒരുപാട് ഉയർച്ചകളും താഴ്ചകളും നേരിടേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് . എത്രയൊക്കെ മാനസികമായി തളർത്തുന്ന പ്രശ്നങ്ങൾ ഉണ്ടായാലും തിരിഞ്ഞു നടക്കാതെ അതിനെ ഒക്കെ ധീരമായി നേരിട്ട് എന്നുള്ളതാണ് തന്റെ ഏറ്റവും വലിയ വിജയം .പലപ്പോഴും പല കാര്യങ്ങളും പൂർത്തിയാക്കാൻ സാധിക്കാതെ മുന്നോട്ട് പോകേണ്ടി വന്നിട്ടുണ്ട് അത് ഒരു തരത്തിൽ തന്റെ ഉയർത്തെഴുനേൽപിനെ സഹായിച്ചിട്ടുണ്ട് എന്നും പ്രിയങ്ക പറഞ്ഞു .
ഇന്ന് നിങ്ങൾ കാണുന്ന എന്നിലേക്കുള്ള വഴിയിൽ നിങ്ങൾക്കറിയാത്ത പലതും സംഭവിച്ചിട്ടുണ്ട് .ഒരുപക്ഷെ തന്റെ ഈ അനുഭവങ്ങൾ , ഈ പുസ്തകം വായിക്കുന്നവർക്ക് ജീവിതത്തെ ധൈര്യമായി നേരിടാനും മുന്നോട്ട് പോകാനും ഒരു പ്രചോദനമായേക്കാം എന്നും പ്രിയങ്ക ചോപ്ര അഭിപ്രായപ്പെട്ടു .
ഇപ്പോൾ ലോസ് ആഞ്ചൽസിൽ ഭർത്താവിനൊപ്പം താമസിക്കുന്ന പ്രിയങ്ക ചോപ്ര , തന്റെ പ്രൊഡക്ഷൻ കമ്പനിയുടെ മേൽനോട്ടം വഹിക്കുകയും ഒപ്പം ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു കൊണ്ടിരിക്കുന്നു .
Comments