ടൂറിൻ: സീരി ഏയിലെ സൂപ്പർപോരാട്ടം നഷ്ടപ്പെട്ട വിഷമത്തിൽ നാപ്പോളിയും യുവന്റസും. കൊറോണ മാനദണ്ഡം പാലിക്കാനാവാത്തതിനാലാണ് നാപ്പോളിക്ക് സമയത്ത് എത്താനാകാഞ്ഞത്. ഇന്നലെ നടക്കേണ്ട മത്സരത്തിനാണ് കൊറോണ നിയന്ത്രണം തടസ്സമായത്. ടൂറിനിലേക്ക് വരുന്നതിൽ നിന്നും നാപ്പോളി ക്ലബ്ബിനെ അധികൃതർ വിലക്കി. നാപ്പോളിയുടെ രണ്ടു താരങ്ങൾക്ക് കൊറോണ പോസീറ്റീവായതാണ് മൊത്തം ടീമംഗങ്ങൾക്കും വിനയായത്.
ടീമംഗങ്ങൾ മത്സരത്തിനായി പുറപ്പെട്ടെങ്കിലും ടൂറിനിൽ വച്ച് യാത്രാനുമതി ആരോഗ്യവകുപ്പ് നിഷേധിച്ചു. നാപ്പോളി താരങ്ങളായ ഇലിഫ് എൽമാസിനും പിയോർ സിലെൻസിയ്ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. കളി ആരംഭിക്കു ന്നതിന് 45 മിനിറ്റുകൾക്ക് മുമ്പ് മാത്രമാണ് നാപ്പോളി എത്തില്ലെന്ന വിവരം അറിയുന്നത്. വാക്കോവർ നിയമപ്രകാരം യുവന്റസിന് രണ്ടു പോയിന്റ് ലഭിക്കും.
Comments