ന്യൂഡൽഹി : അതിർത്തിയിൽ ചൈനീസ് സൈനികരെ നേരിടാൻ യു എസിൽ നിന്ന് കൂടുതൽ കരുത്തുള്ള സിഗ് സോഗ് റൈഫിളുകളെത്തി .ചൈനീസ് പട്ടാളത്തിന് അഭിമുഖമായി വിന്യസിച്ചിരിക്കുന്ന സൈനികർക്കാകും ഇവ നൽകുക.
സിഗ് സോർ 716 റൈഫിളുകൾക്കായി ഇന്ത്യ നേരത്തെ തന്നെ അമേരിക്കയുമായി കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. നിലവിൽ ചൈനീസ്- ഇന്ത്യ സൈനികർ തമ്മിൽ കേവലം അഞ്ഞൂറ് മീറ്ററിൽ കുറവ് അകലംമാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ മുൻ നിരയിൽ നിലകൊള്ളുന്ന എല്ലാ സൈനികർക്കും ഒരേ വിഭാഗത്തിൽപ്പെട്ട ആയുധങ്ങളാകും നൽകുക. ഓരോ ബറ്റാലിയനും 800 റൈഫിളുകൾ വീതം നൽകും. ബാക്കിയുള്ള റൈഫിളുകൾ പരിശീലന യൂണിറ്റുകൾക്കും നൽകാനാണ് തീരുമാനം.
Comments