സിംബാബ്‌വെ പ്രതിരോധ താരം കോസ്റ്റ നമോയിന്‍സു കേരള ബ്ലാസ്റ്റേഴ്‌സില്‍
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സിംബാബ്‌വെ പ്രതിരോധ താരം കോസ്റ്റ നമോയിന്‍സു കേരള ബ്ലാസ്റ്റേഴ്‌സില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2020, 05:10 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ സിംബാബ്‌വെ പ്രതിരോധ താരം കോസ്റ്റ നമോയിന്‍സു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വേണ്ടി കളിക്കും. താരവുമായുള്ള കരാര്‍ ഒപ്പുവച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് ആവേശത്തോടെ പ്രഖ്യാപിച്ചു. ഹരാരെയില്‍ നിന്നുള്ള താരം സിംബാബ്‌വെന്‍ ക്ലബ്ബായ അമാസുലു എഫ്‌സിക്കൊപ്പമാണ് സീനിയര്‍ കരിയര്‍ തുടങ്ങിയത്. 2005ല്‍ മാസ്വിങോ യുണൈറ്റഡിനൊപ്പം ചേര്‍ന്നു. സിംബാബ്‌വെ പ്രീമിയര്‍ സോക്കര്‍ ലീഗിലെ ഒരു സീസണിനുശേഷം 2007ല്‍ പോളണ്ടിലേക്ക് മാറി. വായ്പ അടിസ്ഥാനത്തില്‍ കെഎസ് വിസ്ല ഉസ്‌ത്രോണിയങ്കയ്‌ക്കായി കളിച്ച താരം 2008 മുതല്‍ രണ്ടു സീസണുകളിലായി പോളിഷ് ടീമായ സാഗ്ലെബി ലൂബിന് വേണ്ടിയും പ്രതിരോധം കാത്തു. ടീമിലെ മികച്ച പ്രകടനം താരത്തിന് ക്ലബ്ബില്‍ സ്ഥിരം കരാറും നേടിക്കൊടുത്തു. ലൂബിന് വേണ്ടി 136 മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകള്‍ നേടിയ കോസ്റ്റ പോളിഷ് ലീഗിലെ ഏറ്റവും മൂല്യമുള്ള സെന്റര്‍ ബാക്ക് ആയും മാറി. 2013ലാണ് ചെക്ക് ഫുട്‌ബോള്‍ വമ്പന്‍മാരായ സ്പാര്‍ട്ട പ്രാഗിലേക്കുള്ള കൂടൂമാറ്റം. ക്ലബ്ബിന് വേണ്ടി ഏഴു സീസണുകളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചു. ഒപ്പം ക്ലബ്ബിന്റെ യൂറോപ്പ ലീഗ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് കാമ്പയിനുകളില്‍ നായകസ്ഥാനവും വഹിച്ചു. ഈ കാലയളവില്‍ ഒമ്പത് ഗോളുകളും കോസ്റ്റ നേടി.

സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് മികച്ച ഒരു പദ്ധതിയുണ്ടെന്നും തന്റെ പുതിയ സഹതാരങ്ങളെ കണ്ടുമുട്ടുന്നതും പുതിയ സംസ്‌കാരങ്ങള്‍ പഠിക്കുന്നതും എന്നെ മോഹിപ്പിക്കുകയും ജിജ്ഞാസ ഉണര്‍ത്തുകയും ചെയ്യുന്നുണ്ടെന്നും കോസ്റ്റ നമോയിന്‍സു പറഞ്ഞു. ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നതിന് പരമാവധി ശ്രമിക്കും. ആരാധകര്‍ നല്‍കുന്ന ആവേശം വളരെ അധികം ആകര്‍ഷിക്കുന്നുണ്ട്. ഊര്‍ജ്ജസ്വലവും ശക്തവും ആത്യാവേശവും നിറഞ്ഞ ആരാധകവൃന്ദമുള്ള ഒരു ക്ലബ് സ്റ്റേഡിയത്തില്‍ മികച്ച പ്രകടനം അര്‍ഹിക്കുന്നുണ്ട്. തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് മാനേജ്‌മെന്റിനും ഒപ്പം ക്ലബിനെ പരിചയപ്പെടുത്തിയതിന് ഏജന്റിനും നന്ദി പറയുന്നു. കേരളത്തെയും ക്ലബിനെയും കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹിക്കുകയാണ്. ‘ഒരേയൊരു പ്രണയം, മഞ്ഞപ്പടയോട്’. കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിടുന്നതില്‍ ആവേശഭരിതനായ കോസ്റ്റ പറഞ്ഞു.

സ്പാര്‍ട്ട പ്രാഗിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച വിദേശ താരമെന്ന നിലയില്‍ പരിചയസമ്പന്നനായ സെന്റര്‍ ബാക്കായാണ് കോസ്റ്റ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കൊപ്പം ചേരുക. പ്രതിരോധ നിരയെ നയിക്കാനും സീസണിലുടനീളം യുവ ഇന്ത്യന്‍ പ്രതിരോധ താരങ്ങള്‍ക്ക് അറിവ് പകരാനും കോസ്റ്റയുണ്ടാവും.

കോസ്റ്റയെ പോലെ ഒരു മികച്ച താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ അതീവ സന്തുഷ്ടനാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ചെക്ക് ഫുട്‌ബോള്‍ വമ്പന്‍മാരായ സ്പാര്‍ട്ട പ്രാഗിനെ നയിക്കുകയും ഇരുനൂറില്‍ അധികം മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത താരം അനുഭവസമ്പത്തിന്റെയും അതിവൈദഗ്ധ്യത്തിന്റെയും മിശ്രണം ടീമിന് നല്‍കും. യൂറോപ്പിലെ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ സ്വഭാവവും കഴിവും പ്രതിഫലിപ്പിക്കുന്നതാണ് ആ നേട്ടം. വരാനിരിക്കുന്ന സീസണില്‍ കോസ്റ്റയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ്-കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

Latest News

പത്തനംതിട്ട പോക്സോ കേസിൽ നിർണായക വഴിത്തിരിവ്;13കാരിയുടെ മൊഴിയിൽ വൈരുധ്യം;സഹപാഠികൾ പീഡിപ്പിച്ചില്ലെന്ന് പുതിയ വെളിപ്പെടുത്തൽ; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു

ട്രോളിങ് നിരോധനം ലംഘിച്ചാൽ യന്ത്രവത്കൃത ബോട്ടുകൾ പിടിച്ചെടുക്കും; ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്

കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു; ജ്യേഷ്ഠൻ പോലീസ് കസ്റ്റഡിയിൽ

‘Kerala’ എന്നതിന് പകരം ‘Kaaralam’; എ.ഐ. സമ്മിറ്റിലെ അക്ഷരത്തെറ്റ് വൈറൽ; ഖേദം പ്രകടിപ്പിച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

യുവാവിനെ മർദിച്ചെന്ന് പരാതി; മൊബൈൽ തകർത്തു: കൊരട്ടി സ്റ്റേഷനിലെ പൊലീസുകാരൻ വിനുകുമാറിന് സസ്‌പെൻഷൻ

ആയത്തുല്ല അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; ടെഹ്റാനിൽ ജനസാഗരം; അമേരിക്കയ്‌ക്കും ഇസ്രായേലിനുമെതിരെ പ്രതിഷേധം; ഇറാനിൽ ഒരാഴ്ച ദുഃഖാചരണം

രാജസ്ഥാനില്‍ 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി; റിഫൈനറിയും വിമാനത്താവള ടെര്‍മിനലും ഉള്‍പ്പെടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍

ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies