ദുബായ്: ഫീല്‍ഡിംഗില്‍ വീണ്ടും മികച്ച പ്രകടനം പുറത്തെടുത്ത് മലയാളി താരം സഞ്ജു സാംസണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന് ജോണി ബെയര്‍സ്റ്റോയെ പുറത്താക്കാന്‍ സഞ്ജു എടുത്ത ക്യാച്ചാണ് കൈയ്യടി നേടിയത്.
കാര്‍ത്തിക ത്യാഗി എറിഞ്ഞ 4-ാം ഓവറിന്റെ നാലാമത്തെ പന്തിലാണ് ബെയര്‍സ്റ്റോ പുറത്തായത്. ആദ്യ രണ്ട് പന്തുകളില്‍ രണ്ട് റണ്‍സ് വീതം നേടിയ ബെയര്‍സ്റ്റോ മൂന്നാം പന്തില്‍ സിക്സര്‍ പറത്തി. തൊട്ടടുത്ത പന്തിലും സമാനമായ ഷോട്ടിന് ശ്രമിച്ചെങ്കിലും ബൗണ്ടറി ലൈനിന് അരികെ നിന്ന് ഓടിയെത്തിയ സഞ്ജു മുന്നോട്ട് ഡൈവ് ചെയ്ത് പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.
Comments