മോസ്‌കോ: ഫോർമുല വൺ കാറോട്ട താരം ലൂയിസ് ഹാമിൽട്ടണിന് നേട്ടം. കാറോട്ട ഇതിഹാസ താരം മൈക്കേൽ ഷൂമാക്കറിന്റെ 91 അന്താരാഷ്‌ട്ര മത്സര ജയം എന്ന നേട്ടത്തിനൊപ്പമാണ് ഹാമിൽട്ടൺ എത്തിയത്. റഷ്യൻ ഗ്രാന്റ് പ്രീയിലാണ് ഹാമിൽട്ടൺ കുതിച്ചെത്തിയത്. ഈഫെൽ ഗ്രാൻഡ് പ്രീയിൽ മെർസിഡെസിനായിട്ടാണ് ഹാമിൽട്ടൺ ഇറങ്ങിയത്. സീസണിലെ ഏഴാം കിരീടമാണ് ഹാമിൽ്ട്ടൺ സ്വന്തമാക്കിയിരിക്കുന്നത്. ആകെ ഗ്രാൻഡ് പ്രീയിൽ നിലവിൽ 69 പോയിന്റുകളാണുള്ളത്. ഇനി ആറു റൗണ്ടുകൾ കൂടി ബാക്കിയുണ്ട്.
ഹാമിൽട്ടണിന്റെ നേട്ടത്തിന് അഭിനന്ദിച്ചും ആശംസകളർപ്പിച്ചും മൈക്കേൽ ഷൂമാക്കറിന്റെ കുടുംബം രംഗത്തെത്തി. മഞ്ഞിൽ സ്കേറ്റിംഗിനിടെ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ ഷൂമാക്കർ വർഷങ്ങളായി അബോധാവസ്ഥയിൽ കിടക്കുകയാണ്.















