ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഡല്‍ഹി; നില മെച്ചപ്പെടുത്താന്‍ രാജസ്ഥാന്‍; ഐപിഎല്ലില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഡല്‍ഹി; നില മെച്ചപ്പെടുത്താന്‍ രാജസ്ഥാന്‍; ഐപിഎല്ലില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 05:27 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഐപില്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. പോയിന്റ് പട്ടികയില്‍ മുംബൈയെ മറികടന്ന് ഒന്നാം സ്ഥാനമാണ് ഡല്‍ഹി ലക്ഷ്യമിടുന്നതെങ്കില്‍ വിമര്‍ശകരുടെ വായടപ്പിക്കാനുള്ള ജയം ലക്ഷ്യമിട്ടാകും രാജസ്ഥാന്‍ ഇറങ്ങുക. ദുബായിയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.

ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇരു ടീമുകളെയും വിലയിരുത്തിയാല്‍ ഡല്‍ഹിയ്‌ക്കാണ് മേല്‍ക്കൈ. കളിച്ച 7 കളികളില്‍ 5 എണ്ണത്തിലും ജയിച്ചാണ് ഡല്‍ഹിയുടെ വരവ്. ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും സന്തുലിതമാണ്. എന്നാല്‍ പ്ലേ ഓഫ് ലക്ഷ്യമിട്ട് കുതിക്കുന്ന ഡല്‍ഹിയ്‌ക്ക് വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിന്റെ പരിക്ക് തിരിച്ചടിയായിരിക്കുകയാണ്. 10 ദിവസമെങ്കിലും താരത്തിന് വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. പകരക്കാരനായി അലക്‌സ് ക്യാരിയെ പരിഗണിച്ചാല്‍ മികച്ച ഫോമിലുള്ള ഷിമ്രോണ്‍ ഹെറ്റ്മയറെ ഡല്‍ഹിക്ക് പുറത്തിരുത്തണ്ടി വരും.

പൃഥ്വി ഷാ നല്‍കുന്ന തുടക്കത്തിന്റെ ചുവടുപിടിച്ചാണ് ഡല്‍ഹിയുടെ സ്‌കോറിംഗ് മുന്നോട്ട് പോകുന്നത്. പൃഥ്വിയുടെ വിക്കറ്റ് വീണാല്‍ ഡല്‍ഹിയുടെ റണ്‍ റേറ്റിനെ അത് കാര്യമായി ബാധിക്കുന്നുണ്ട്. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, അജിങ്ക്യ രഹാനെ എന്നീ ടോപ് ഓഡര്‍ ബാറ്റ്സ്മാന്‍മാര്‍ ഹാര്‍ഡ് ഹിറ്റര്‍മാരല്ല. അതിനാല്‍ തന്നെ മധ്യനിരയില്‍ മാര്‍ക്കസ് സ്റ്റോയിനിസിന് കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.

മറുഭാഗത്ത് ആദ്യത്തെ രണ്ട് മത്സരങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ അത്ര മികച്ച പ്രകടനമല്ല രാജസ്ഥാന്‍ റോയല്‍സ് പുറത്തെടുത്തിരിക്കുന്നത്. ഷാര്‍ജയിലെ ചെറിയ മൈതാനത്ത് അടിച്ചു തകര്‍ത്ത മലയാളി താരം സഞ്ജു സാംസണ്‍ പിന്നീട് തിളങ്ങിയില്ല. ആദ്യം നിരാശപ്പെടുത്തിയെങ്കിലും ജോസ് ബട്‌ലര്‍ ഫോമിലേയ്‌ക്ക് ഉയര്‍ന്നതും ഓള്‍ റൗണ്ടറായ ബെന്‍ സ്‌റ്റോക്‌സ് മടങ്ങിയെത്തിയതും മാത്രമാണ് രാജസ്ഥാന് ആശ്വസിക്കാന്‍ വക നല്‍കുന്നത്. ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുക്കുന്ന രാഹുല്‍ തെവാതിയ ടീമിന് ആവശ്യം വരുന്ന ഘട്ടങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.

ഐപിഎല്ലില്‍ എല്ലാ ടീമികളും ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എന്നാല്‍ 7 കളികളില്‍ 3 ജയവുമായി രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമെ രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. മോശം റണ്‍ റേറ്റും രാജസ്ഥാന് തിരിച്ചടിയാണ്.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies