ബെര്‍ലിന്‍: ജര്‍മ്മന്‍ ലീഗായ ബുന്ദേസ്ലീഗയില്‍ ഇന്ന് ആറുമത്സരങ്ങള്‍. ബയേണ്‍, ലെവര്‍കുസെന്‍, ബൊറോസിയ ഡോട്ട്മുണ്ട്, ലീപ്‌സിഗ് എന്നിവര്‍ കളത്തി ലിറങ്ങും.
ആദ്യമത്സരത്തില്‍ ലെവര്‍കൂസെന്‍ മെയിന്‍സിനെതിരേയും ഡോട്ട്മുണ്ട് ഹോഫെന്‍ഹെയിമിനെതിരേയും പോരാടും. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ലീപ്‌സിഗ് അഗസ്ബര്‍ഗ്ഗിനെതിരേയും സ്റ്റുട്ടഗാട്ട് ഹെര്‍ത്തക്കെതിരേ യുമാണിറങ്ങുന്നത്.അവശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ വെര്‍ഡര്‍ ഫ്രീബര്‍ഗിനെതിരേയും ബയേണ്‍ മ്യൂണിച്ച് അര്‍മിനിയക്കെതിരേയും കളിക്കാനിറങ്ങും.
ബുന്ദേസ്ലീഗയില്‍ എല്ലാ ടീമുകളും 3 മത്സരങ്ങളാണ് നിലവില്‍ കളിച്ചിരി ക്കുന്നത്.മൂന്നില്‍ രണ്ടു ജയം നേടി ലീപ്‌സിഗും അഗസ്ബര്‍ഗുമാണ് മുന്നില്‍ ഒരു തോല്‍വി പിണഞ്ഞ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ നാലാം സ്ഥാനത്തും ഡോട്ടമുണ്ട് അഞ്ചാം സ്ഥാനത്തുമാണുള്ളത്.















