കേരളത്തിലെ അടിസ്ഥാന ഫുട്‌ബോള്‍ വിപുലീകരണം ലക്ഷ്യം; യങ് ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ഹുഡുമായി കൈകോര്‍ക്കുന്നു
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കേരളത്തിലെ അടിസ്ഥാന ഫുട്‌ബോള്‍ വിപുലീകരണം ലക്ഷ്യം; യങ് ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ഹുഡുമായി കൈകോര്‍ക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2020, 04:44 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : കേരളത്തില്‍ താഴെ തട്ടിലുള്ള ഫുട്‌ബോള്‍ വികസനവും വിപുലീകരണവും ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഗ്രാസ്‌റൂട്ട്-യൂത്ത് ഡെവലപ്‌മെന്റ് സംരംഭമായ യങ് ബ്ലാസ്റ്റേഴ്‌സ്, ഇന്ത്യയില്‍ അതിവേഗം വളരുന്ന സ്‌പോര്‍ട്‌സ് സെന്റര്‍ ശൃംഖലയായ സ്‌പോര്‍ട്ഹുഡുമായി കൈകോര്‍ക്കുന്നു. സംസ്ഥാനത്തുടനീളമുള്ള യുവ പ്രതിഭകള്‍ക്ക് ഗുണനിലവാരമുള്ള ഫുട്‌ബോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിഭാവനം ചെയ്യുന്നതിനായി സ്‌പോര്‍ട്ഹുഡുമായുള്ള അഞ്ചു വര്‍ഷത്തെ പങ്കാളിത്ത കരാര്‍ അഭിമാനപുരസരം പ്രഖ്യാപിക്കുന്നതായി ക്ലബ്ബ് മാനേജ്‌മെന്റ് അറിയിച്ചു. ഫുട്‌ബോളിലെ മികച്ച കരിയറിന് വഴിയൊരുക്കുന്ന, നിലവാരമുള്ളതും ശാസ്ത്രീയവും യോജിച്ച രൂപത്തിലുമുള്ള കെബിഎഫ്‌സി ശൈലി ഫുട്‌ബോള്‍ പരിശീലനം, കേരളത്തിലുടനീളം വ്യാപിപ്പിക്കുകയെന്ന ക്ലബ്ബിന്റെ കാഴ്‌ച്ചപ്പാടിന്റെ ഭാഗമായാണ് പുതിയ പങ്കാളിത്തം.

കേരളത്തിലെ വിവിധ അക്കാദമികളും സെന്ററുകളും കേന്ദ്രീകരിച്ച് ക്ലബ് ആരംഭിച്ച യങ് ബ്ലാസ്‌റ്റേഴ്‌സ് പ്രോഗ്രാം, ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനവും പ്രതിബദ്ധതയും കൊണ്ട്, രക്ഷിതാക്കളില്‍ നിന്നും ഫുട്‌ബോള്‍ പ്രേമികളില്‍ നിന്നും മികച്ച സ്വീകാര്യത നേടിയിരുന്നു. ഓണ്‍ലൈന്‍ കോച്ചിങ് ക്ലാസുകളും, ഗ്രാസ്‌റൂട്ട് മൈതാന പരിശീലനവും, മുതിര്‍ന്നവര്‍ക്കുള്ള ഫുട്‌ബോള്‍ പരിശീലന പരിപാടികളും എളുപ്പത്തില്‍ ബുക്ക് ചെയ്യാന്‍ സാധ്യമാക്കുന്ന ഉപഭോക്തൃ സൗഹൃദ വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും വഴി, കായിക പ്രേമികള്‍ക്കിടയില്‍ പങ്കാളിത്തം മെച്ചപ്പെടുത്താനാണ് മറുവശത്ത് സ്‌പോര്‍ട്‌സ്ഹുഡും ലക്ഷ്യമിടുന്നത്.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 5-15 പ്രായവിഭാഗത്തിലുള്ള വലിയൊരു വിഭാഗം യുവ ഫുട്‌ബോള്‍ പ്രതിഭകളിലേക്ക് എത്തിച്ചേരാനും, ഓണ്‍ലൈനായും മൈതാനം വഴിയും നിലവാരവും ചിട്ടയുമുള്ള അടിസ്ഥാന ഫുട്‌ബോള്‍ സൗകര്യങ്ങള്‍ നല്‍കാനും, ഇരു സ്ഥാപനങ്ങളുടെയും കരുത്ത് സംയോജിപ്പിക്കുകയാണ് പങ്കാളിത്തം വഴി ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയുമായി പൊരുത്തപ്പെടുന്ന ഫുട്‌ബോള്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രോഗ്രാം ഇനി യങ് ബ്ലാസ്‌റ്റേഴ്‌സ്-സ്‌പോര്‍ട്ഹുഡ് അക്കാദമി എന്നായിരിക്കും അറിയപ്പെടുക. ഈ അക്കാദമികള്‍ വഴി, കെബിഎഫ്‌സി അംഗീകരിച്ച് വിദഗ്ധര്‍ സമയാസമയങ്ങളില്‍ അവലോകനം ചെയ്ത് കൃത്യപരിശോധന ഉറപ്പാക്കിയ, പ്രകടന പരിശീലന പാഠ്യപദ്ധതി കുട്ടികള്‍ക്ക് നല്‍കും. നിലവിലെ മഹാമാരി പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഓഡിയോ, വീഡിയോ വഴിയുള്ള പരിശീലനമാണ് യുവപ്രതിഭകള്‍ക്ക് നല്‍കുന്നത്.

ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

അസ്റ്റെക്കയിലെ ഓക്‌സിജന്‍ വെല്ലുവിളി; ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ ഗ്രീന്‍ സിഗ്‌നല്‍

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ മെസി; ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായം കൂടി

Latest News

‘Kerala’ എന്നതിന് പകരം ‘Kaaralam’; എ.ഐ. സമ്മിറ്റിലെ അക്ഷരത്തെറ്റ് വൈറൽ; ഖേദം പ്രകടിപ്പിച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

യുവാവിനെ മർദിച്ചെന്ന് പരാതി; മൊബൈൽ തകർത്തു: കൊരട്ടി സ്റ്റേഷനിലെ പൊലീസുകാരൻ വിനുകുമാറിന് സസ്‌പെൻഷൻ

ആയത്തുല്ല അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; ടെഹ്റാനിൽ ജനസാഗരം; അമേരിക്കയ്‌ക്കും ഇസ്രാഈലിനുമെതിരെ പ്രതിഷേധം; ഇറാനിൽ ഒരാഴ്ച ദുഃഖാചരണം

രാജസ്ഥാനില്‍ 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി; റിഫൈനറിയും വിമാനത്താവള ടെര്‍മിനലും ഉള്‍പ്പെടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍

ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍

പഹല്‍ഗാം വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ വീഡിയോയ്‌ക്ക് കീഴില്‍ അധിക്ഷേപ കമന്റ്; യുവാവ് കരിപ്പൂരില്‍ അറസ്റ്റില്‍

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികം; ട്രംപിനും അമേരിക്കന്‍ ജനതയ്‌ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി

ഗുജറാത്തില്‍ രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ഇന്ത്യയെ ആഗോള ചിപ്പ് ഹബ്ബാക്കുകയാണ് ലക്ഷ്യമെന്ന് മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies