സിരി-എ; നാപ്പോളിയ്ക്കും മിലാനും ജയം; യുവന്റസിന് സമനില
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സിരി-എ; നാപ്പോളിയ്‌ക്കും മിലാനും ജയം; യുവന്റസിന് സമനില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 03:26 pm IST
FacebookTwitterWhatsAppTelegram

മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളിയ്‌ക്കും എ.സി.മിലാനും ജയം. യുവന്റസിനെ ക്രോട്ടോണെ സമനിലയില്‍ തളച്ചു. നാപ്പോളി അത്‌ലാന്റാ സൂപ്പര്‍ പോരാട്ടത്തില്‍ നാപ്പോളി 4-1ന് ജയിച്ചപ്പോള്‍ മിലാനിലെ ക്ലബ്ബുകളുടെ പോരാട്ടത്തില്‍ ജയം എ.സി.മിലാനൊപ്പമായിരുന്നു. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ലാസിയോയെ സാംപദോറിയ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനെ ക്രോട്ടോണെ 1-1ന് പിടിച്ചുകെട്ടി.

അത്‌ലാന്റയ്‌ക്കെതിരെ ലൊസാനോയുടെ ഇരട്ടഗോളുകളുടെ മികവിലാണ് നാപ്പോളി ജയിച്ചത്. 23, 27 മിനിറ്റുകളില്‍ ലൊസാനോ കളംനിറഞ്ഞു. 30-ാം മിനിറ്റില്‍ പോളീറ്റാനോയും 43-ാം മിനിറ്റില്‍ വിക്ടറും നാപ്പോളിക്കായി ഗോള്‍ നേടി. അത്‌ലാന്റയ്‌ക്കായി 69-ാം മിനിറ്റില്‍  ആശ്വാസ ഗോള്‍ നേടിയത് സാം ലാമേഴ്‌സാണ്.

എസി.മിലാന് ജയം സമ്മാനിച്ചത് സ്ലാതന്‍ ഇബ്രഹിമോവിച്ചിന്റെ ഇരട്ട ഗോളുകളാണ്. 13, 16 മിനിറ്റുകളില്‍ തന്നെ ഇബ്രഹിമോവിച്ച് ഗോളുകളടിച്ചു. മറുപടിയായി 29-ാം മിനിറ്റില്‍ ഇന്റര്‍ മിലാന് വേണ്ടി റൊമേലൂ ലൂകാകുവാണ് ഏക ഗോള്‍ നേടിയത്.

യുവന്റസിനെ ഗോളടിക്കാന്‍ സമ്മതിക്കാതെ മികച്ച പ്രതിരോധം തീര്‍ത്താണ് ക്രോട്ടോണെ തിളങ്ങിയത്. കളിയുടെ ആദ്യ മിനിറ്റിലെ പെനാല്‍റ്റി മുതലാക്കി സിമിയോണ്‍ ക്രോട്ടോണയെ മുന്നിലെത്തിച്ചു. എന്നാല്‍ 9 മിനിറ്റിനുള്ളില്‍ ആല്‍വാരോയിലൂടെ യുവന്റസ് സമനില പിടിച്ചു. ഇതിനിടെ 60-ാം മിനിറ്റില്‍ ഫെഡെറീകോയ്‌ക്ക് ചുവപ്പുകാര്‍ഡ് കാണേണ്ടിവന്നത് ക്ഷീണമായി.

സാംപദോറിയ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലാസിയോയെ തകര്‍ത്തത്. ഫാബിയോ ക്വഗ്ലിയാരേല, ഔഗിലോ, മിക്കേല്‍ ഡാംസ്ഗാര്‍ഡ് എന്നിവരാണ് സാംപദോറിയക്കായി ഗോളുകള്‍ നേടിയത്.

Tags: milanSERIE A
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies