തോൽ‍ക്കാൻ‍ മനസില്ലാതെ പഞ്ചാബും മുംബൈയും; അവസാനം പഞ്ചാബിൻ്റെ ജയം മത്സരത്തിലെ രണ്ടാം സൂപ്പർ‍ ഓവറിൽ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തോൽ‍ക്കാൻ‍ മനസില്ലാതെ പഞ്ചാബും മുംബൈയും; അവസാനം പഞ്ചാബിന്റെ ജയം മത്സരത്തിലെ രണ്ടാം സൂപ്പർ‍ ഓവറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2020, 12:14 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: സൂപ്പര്‍ ഓവറില്‍ നിന്നും വീണ്ടും മറ്റൊരു സൂപ്പര്‍ ഓവറിലേയ്‌ക്ക് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവില്‍ മുംബൈ ഇന്ത്യൻസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് ജയം. നിശ്ചിത 20 ഓവറില്‍ ഇരു ടീമുകളും 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എടുത്തതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേയ്‌ക്ക് എത്തിയത്. ഇതോടെ ഇന്ന് നടന്ന രണ്ട് മത്സരങ്ങളും സൂപ്പര്‍ ഓവറിലേയ്‌ക്ക് നീണ്ടു.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 5 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ജസ്പ്രീത് ബൂമ്രയുടെ കൃത്യതയാര്‍ന്ന യോര്‍ക്കറുകള്‍ക്ക് മുന്നില്‍ രാഹുലും സംഘവും പകച്ചു. സൂപ്പര്‍ ഓവറില്‍ പഞ്ചാബിന്റെ രണ്ട് വിക്കറ്റുകളും ബൂമ്ര വീഴ്‌ത്തി. 6 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്‌ക്കും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണമായിരുന്നെങ്കിലും രണ്ടാം റണ്ണിന് ശ്രമിച്ച ഡീകോക്ക് റണ്ണൗട്ടാകുകയായിരുന്നു. ഇന്ത്യൻ സ്റ്റാർ പേസർമാരായ മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബൂമ്രയുടെയും നേർക്കുനേർ പോരാട്ടം കൂടിയായി ആദ്യ സൂപ്പർ ഓവർ മാറിയിരുന്നു.

ഇതോടെ മത്സരം വീണ്ടും മറ്റൊരു സൂപ്പര്‍ ഓവറിലേയ്‌ക്ക് നീണ്ടു. ഇത്തവണ ആദ്യം ബാറ്റ് ചെയ്ത മുംബൈ 11 റണ്‍സ് നേടി. 12 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് വേണ്ടി  ട്രെൻ്റ് ബോൾട്ടിന്റെ ആദ്യ പന്ത് തന്നെ ക്രിസ് ഗെയ്ൽ സിക്സർ പറത്തി. രണ്ടാം പന്തിൽ സിംഗിൾ. മൂന്നാം പന്തിൽ മായങ്ക് അഗർവാൾ ബൗണ്ടറി നേടിയതോടെ മത്സരം പഞ്ചാബിന് അനുകൂലമായി. നാലാം പന്ത് ബൗണ്ടറിയിലേയ്‌ക്ക് പായിച്ച അഗർവാൾ പഞ്ചാബിന് വിജയം സമ്മാനിക്കുകയായിരുന്നു.

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്വിന്റണ്‍ ഡീ കോക്കിന്റെയും കീറോണ്‍ പൊള്ളാര്‍ഡിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് 176 റണ്‍സ് നേടിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബിനെ മുന്നില്‍ നിന്ന് നയിച്ച നായകന്‍ കെ.എല്‍ രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു മികച്ചുനിന്നത്. 51 പന്തുകള്‍ നേരിട്ട രാഹുല്‍ 77 റണ്‍സ് നേടി.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies