മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നാളെ മൂന്ന് മത്സരങ്ങള്‍. റയല്‍ മാഡ്രിഡും അത്ലറ്റികോ മാഡ്രിഡും സെവിയയും നാലെ എതിരാളികളെ നേരിടും. റയല്‍മാഡ്രിഡ് ഹുയേസ്കയെയാണ് നേരിടുന്നത്. അത്ലറ്റികോയുടെ എതിരാളി ഒസാസുനയും സെവിയയുടെ എതിരാളി അത്ലറ്റിക് ക്ലബ്ബുമാണ്. ലീഗില്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ ബാഴ്സലോണയെ 3-1ന് തകര്‍ത്ത കരുത്തുമായാണ് റയല്‍ നാളെ ഇറങ്ങുന്നത്.
തൊട്ടുമുമ്പുള്ള മത്സരത്തില്‍ കാഡിസ് അട്ടിമറിച്ച ക്ഷീണം തീര്‍ക്കാന്‍ ശക്തമായ ഒരു വിജയംകൂടി അനിവാര്യമാണ്. ഒസാസുനയാണ് അത്ലറ്റികോ മാഡ്രിഡിന്റെ എതിരാളി. വില്ലാറയിലിനോട് സമനില വഴങ്ങിയെങ്കിലും സെല്‍റ്റോ വിഗയേയും റയല്‍ ബെറ്റിസിനേയും തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇറങ്ങുക. മുന്നാം മത്സരത്തില്‍ സെവിയയുടെ എതിരാളി അത്ലറ്റിക് ക്ലബ്ബാണ്. ബാഴ്സലോണയെ സമനിലയില്‍ കുരുക്കി സീസണില്‍ ശക്തരാണെന്ന് തെളിയിച്ച സെവിയ ഗ്രനേഡയോടും ഈബറിനോടും തോറ്റതിന്റെ ക്ഷീണത്തിലാണ്.
Comments