ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി അഞ്ജു വി ദേവ് ആണ് മരിച്ചത് . 26 വയസ്സായിരുന്നു. രാവിലെയാണ് അപകടം ഉണ്ടായത്. കാറിൽ എതിർ ദിശയിൽ നിന്ന് വന്ന മീൻ കയറ്റി വന്ന വാഹനം ഇടിക്കുകയായിരുന്നു.
അഞ്ജുവിന്റെ അച്ഛൻ വാസുദേവൻ നായർ, അമ്മ രേണുക ദേവി, സഹോദരൻ അരുൺ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Comments