മനാമ: ജനങ്ങളുടെ സുരക്ഷയ്ക്കായി പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ. ബഹ്റൈന്റെ ചരിത്രത്തിലെ ആദ്യ ഡോക്ടേഴ്സ് ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം. നമ്മുടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനും സുരക്ഷയ്ക്കുമായി പോരാടുന്ന ഓരോ ആരോഗ്യ പ്രവത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അവര്‍ നടത്തുന്ന ത്യാഗത്തെ ഈയവസരത്തില്‍ സ്മരിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞു.
പൗരന്മാരുടെയും പ്രവാസികളുടെയും ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിനായി ഡോക്ടര്‍മാര്‍ നടത്തുന്ന പ്രയ്തനം ഏറെ വലുതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെയും ഈയവസരത്തില്‍ അഭിനന്ദിക്കുകയാണ്. രാജ്യത്തിന്റെ പുരോഗതിയില്‍ സുപ്രധാനമായ പങ്കുവഹിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. പ്രധാനമന്ത്രി വ്യക്തമാക്കി.
കൊറോണ പ്രതിരോധ പോരാട്ടങ്ങളെ മുന്‍നിരയില്‍ നിന്ന് നയിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുകയാണ്. മഹാമാരിയെ തുരത്താന്‍ അവര്‍ നടത്തുന്ന പോരാട്ടം ഏറെ പ്രശംസയര്‍ഹിക്കുന്നുണ്ട്. പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ കൂട്ടിച്ചേര്‍ത്തു.
Comments