തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. പവന് 150 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായത്. ഇതോടെ പവന് 38,880 രൂപയായി. ഗ്രാമിന് 4680 രൂപയും. ശനിയാഴ്ച പവന് 320 രൂപ കൂടിയതിന് ശേഷമാണ് ഇന്നും വില ഉയർന്നത്. ഒരാഴ്ചയ്ക്കിടെ 1200 രൂപയാണ് വർദ്ധിച്ചത്.
ഡോളർ മൂല്യം കുറഞ്ഞതോടെ ആഗോള വിപണിയിൽ സ്വർണവില നേരിയ തോതിൽ വർദ്ധിച്ചു. ഔൺസിന് 1,955.75 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിലും വർദ്ധനവ് രേഖപ്പെടുത്തി. 24കാരറ്റ് പത്തുഗ്രാം സ്വർണത്തിന് 52,252 രൂപയാണ് വില.
Comments