ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന് ഞെട്ടിക്കുന്ന പരാജയം. ആസ്റ്റണ്‍ വില്ലയാണ് ഗണ്ണേഴ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തറപറ്റിച്ചത്. മറ്റൊരു മത്സരത്തില്‍ മുന്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിനെ മാഞ്ചസ്റ്റര്‍ സിറ്റിയും സമനിലയില്‍ കുരുക്കി.
ആഴ്സണലിനെ ആസ്റ്റണ്‍ വില്ലയാണ് മുട്ടുകുത്തിച്ചത്. ഇരുപകുതികളിലുമായി നേടിയ ഗോളുകളിലാണ് ആസ്റ്റണ്‍ വില്ല ജയിച്ചത്. ഒല്ലീ വാറ്റ്കിന്‍സ് തുടര്‍ച്ചയായി നേടിയ ഇരട്ട ഗോളുകളാണ് കളി വില്ലയ്ക്ക് അനുകൂലമാക്കിയത്. ആദ്യ പകുതിയില്‍ ആഴ്സണലിന് പറ്റിയ സെല്‍ഫ് ഗോള്‍ പിഴവാണ് വില്ലയ്ക്ക് ലീഡ് സമ്മാനിച്ചത്. 25-ാം മിനിറ്റില്‍ ബുക്കായോ സാകയുടെ സെല്‍ഫ് ഗോളില്‍ ആസ്റ്റണ്‍ വില്ല 1-0ന് മുന്നിലെത്തി. എന്നാല്‍ തുടര്‍ന്ന് രണ്ടാം പകുതിയില്‍ വാറ്റ്കിന്‍സണ്‍ ടീമിന്റെ ജയം ആധികാരികമാക്കി. 72, 75 മിനിറ്റുകളിലാണ് വാറ്റ്്കിന്സണ് ഗോളുകള്‍ ആഴ്സണലിന്റെ വലയിലാക്കിയത്. ലീഗില്‍ ആഴ്സണല്‍ 11-ാം സ്ഥാനത്തേക്ക് വീണപ്പോള്‍ ആസ്റ്റണ്‍ വില്ല ആറാം സ്ഥാനത്തുമെത്തി നില്‍ക്കുകയാണ്
രണ്ടാം മത്സരത്തില്‍ തുല്യ ശക്തികളുടെ സൂപ്പര്‍പോരാട്ടം 1-1ന്റെ സമനിലയില്‍ കലാശിച്ചു. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി സമനിലയില്‍ കുരുക്കി. കളിയുടെ 13-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കി സൂപ്പര്‍ താരം മുഹമ്മദ് സലയാണ് ചെമ്പടയ്ക്ക് ലീഡ് നല്‍കിയത്. എന്നാല്‍ 31-ാം മിനിറ്റില്‍ ഗ്രാബ്രിയേല്‍ ജീസസിലൂടെ സിറ്റി സമനില പിടിച്ചു. ലീഗില്‍ ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തും സിറ്റി പത്താം സ്ഥാനത്തുമാണ്.
Comments