ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്തി ബിസിസിഐ. നേരത്തെ, ടീമില്‍ നിന്നും ഒഴിവാക്കിയ രോഹിത് ശര്‍മ്മയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി. അഡ്‌ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം നായകന്‍ വിരാട് കോഹ്‌ലി നാട്ടിലേയ്‌ക്ക് മടങ്ങും.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും രോഹിത് ശര്‍മ്മയെ ഒഴിവാക്കിയിരുന്നു. പരിക്കും കായിക ക്ഷമതയും സംബന്ധിച്ച കാരണങ്ങളാലാണ് ശര്‍മ്മയെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. ഏകദിന-ട്വന്റി20 മത്സരങ്ങളില്‍ രോഹിത്തിന് വിശ്രമം അനുവദിച്ചതായി ബിസിസിഐ അറിയിച്ചു.
പരിക്കില്‍ നിന്നും മോചിതനായ പേസര്‍ ഇഷാന്ത് ശര്‍മ്മ കായിക ക്ഷമത വീണ്ടെടുക്കുന്ന പക്ഷം ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. അതേസമയം, തോളിനേറ്റ പരിക്ക് കാരണം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ട്വന്റി20 ടീമില്‍ നിന്നും ഒഴിവാക്കി. ഐപിഎല്‍ മത്സരത്തിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കുമെന്നും ബിസിസിഐ അറിയിച്ചു. മലയാളി താരം സഞ്ജു സാംസണെ ഏകദിന ട്വിൻ്റി20 ടീമുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കമലേഷ് നാഗർകൊട്ടിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
ട്വന്റി20 സ്‌ക്വാഡ്
വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹര്‍ദ്ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി, നവദീപ് സെയ്നി, ദീപക് ചഹര്‍, ടി. നടരാജന്‍.
ഏകദിന സ്‌ക്വാഡ്
വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹര്‍ദ്ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി, നവദീപ് സെയ്നി, ഷാര്‍ദുല്‍ താക്കൂര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍).
ടെസ്റ്റ് സ്‌ക്വാഡ്
വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവദീപ് സെയ്നി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, മുഹമ്മദ് സിറാജ്.















