ദുബായ്: ഐപിഎല്‍ ഫൈനല്‍ നേരില്‍ കാണാന്‍ സൂപ്പര്‍ താരം മോഹന്‍ലാല്‍ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലെത്തി. സിനിമ ചിത്രീകരണങ്ങളുടെ തിരക്കെല്ലാം മാറ്റിവെച്ചാണ് മോഹന്‍ലാല്‍ മത്സരം നേരില്‍ കാണാന്‍ എത്തിയത്. പ്രത്യേക അതിഥിയായാണ് മോഹന്‍ലാല്‍ സ്റ്റേഡിയത്തിലെത്തിയത്.
‘സൂപ്പര്‍ സ്റ്റാര്‍ ഫ്രം കേരള’ എന്നാണ് കമന്റേറ്റര്‍ മോഹന്‍ലാലിനെ വിശേഷിപ്പിച്ചത്. സുഹൃത്ത് സമീര്‍ ഹംസയും അദ്ദേഹത്തിന് ഒപ്പമുണ്ട്. നേരത്തെ, സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഉള്‍പ്പെടെ മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു. കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.
അതേസമയം, ഐപിഎല്‍ കലാശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എടുത്തു. ശ്രേയസ് അയ്യരുടെയും ഋഷഭ് പന്തിന്റെയും പ്രകടനമാണ് ഡല്‍ഹിയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
Comments