ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഗംഭീര വിജയത്തില്‍ നന്ദി പറഞ്ഞ് ബി.സി.സി.ഐ. ആഗോള ക്രിക്കറ്റ് രംഗത്തിന് തന്നെ മാതൃകയായി വിദേശതാരങ്ങളെ ഈ കൊറോണ കാലത്ത് എത്തിക്കാന്‍ സാധിച്ച ഐ.പി.എല്‍ ക്രിക്കറ്റ് മാമാങ്കം കാണികളില്ലാതിരുന്നിട്ടും വിജയമായതിന്റെ സന്തോഷത്തിലാണ് ഗാംഗുലി. ക്രിക്കറ്റിന്റെ സാമ്പത്തിക മുഖം മിനുക്കിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കൊറോണ കാലത്തെ വിജയം എല്ലാ മേഖലയ്ക്കും ഉണർവ്വാണ് നൽകിയത്.
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഓണ്‍ലൈനിലൂടെയും സ്റ്റാര്‍നെറ്റ് വര്‍ക്കിലൂടെയും കളിയുടെ മുഴുവന്‍ ആവേശവും ഉള്‍ക്കൊണ്ടതിന്റെ ആശ്വാസത്തിലാണ് ബി.സി.സി.ഐ. ലോകമാദ്ധ്യമങ്ങളുടെ സഹകരണത്തിനും ഗാംഗുലി നന്ദി അറിയിച്ചു. സെപ്തംബര്‍ 19നാണ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍കിംഗ്സും മുംബൈ ഇന്ത്യന്‍സും ഉദ്ഘാടന മത്സരത്തില്‍ കൊമ്പുകോര്‍ത്തു. മുംബൈ ഇന്ത്യന്‍സിന്റെ ജയവും ആരാധകര്‍ ആവേശത്തോടെയാണ് നെഞ്ചിലേറ്റിയത്. ഇന്ത്യൻ യുവനിരയുടെ മികച്ച പ്രകടനങ്ങളും ഐ.പി.എല്ലിനെ കൂടുതല്‍ ജനകീയമാക്കിയെന്നും ഗാംഗുലി വിലയിരുത്തി.
Comments