അമൃതസര്‍: അമൃതസറിലെ സുവര്‍ണ്ണ ക്ഷേത്രം ഇന്ന് ആഘോഷ നിറവില്‍. ബണ്ടീ ഛോര്‍ ദിനവും ദീപാവലി ആഘോഷങ്ങളുമായിട്ടാണ് സിഖ് സമൂഹം സുവര്‍ണ്ണ ക്ഷേത്ത്രതില്‍ ഒത്തുകൂടുന്നത്. കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് നിരവധി പേരാണ് അതിരാവിലെ മുതല്‍ അമൃതസര്‍ സരസ്സില്‍ പുണ്യസ്നാനം നടത്തി പ്രാര്‍ത്ഥനയ്ക്കായി എത്തുന്നത്.
ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് സിഖ്സമൂഹത്തെ സംബന്ധിച്ച് ദീപാവലി ദിവസം. മുഗളസാമ്രാജ്യകാലത്ത് സിഖ് ഗുരുവായിരുന്ന ഗുരു ഹര്‍ഗോബിന്ദ് സാഹിബിനെ ഗ്വാളിയോറിലെ തടവറയില്‍ നിന്നും മോചിപ്പിച്ച ദിനമാണ് ബണ്ടീ ഛോര്‍ ദിനമായി ആചരിക്കുന്നത്.
Comments