ഇരുചക്ര വാഹന വിപണിയിൽ മേധാവിത്വം തുടരുകയാണെങ്കിലും മുന്നോട്ടുള്ള യാത്ര വെല്ലുവിളികൾ നിറഞ്ഞതാണെന്ന് റോയൽ എൻഫീൽഡ് മനസിലാക്കിയിരിക്കുന്നു. ഇതിന്റെ ഭാഗമായി 28 പുതിയ മോഡലുകളാണ് റോയൽ എൻഫീൽഡ് വിപണിയിലിറക്കാൻ പോകുന്നത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനോദ് കെ. ദാസരിയാണു ഇക്കാര്യം വ്യക്തമാക്കിയത്.
350 സിസി ബൈക്കുകൾക്ക് പുറമെ, 250 സിസി മുതൽ 750 സിസി വരെയുള്ള വിഭാഗത്തിലും കടന്നുവരാനാണ് കമ്പനിയുടെ തീരുമാനം. അടുത്ത ഏഴ് വർഷത്തിനിടെ 28 മോഡലുകൾ അവതരിപ്പിക്കുമെന്നാണ് വിനോദ് കെ. ദാസരി അറിയിച്ചത്. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഒരു പുതിയ മോഡൽ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത 5-7 വർഷത്തേക്കുള്ള പദ്ധതി തയ്യാറാക്കിയതായും അദ്ദേഹം അറിയിച്ചു.
റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും പുതിയ മോഡലായ മീറ്റിയോര്‍ 350 അടുത്തിടെ പുറത്തിറങ്ങിയരുന്നു. 350 സിസി വിഭാഗത്തില്‍ പുറത്തിറങ്ങിയ മീറ്റിയോര്‍ മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്. പുതുതായി ഹോണ്ട പുറത്തിറക്കിയ ഹൈനസ് സിബി 350, ബെന്‍ലി ഇംപീരിയല്‍ 400, ജാവ, ജാവ 42 എന്നിവയാകും ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350യുടെ എതിരാളികള്‍.
Comments