തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ വിധിയെഴുതുന്ന സാധാരണ ജനങ്ങൾ സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നാണ് സർക്കാരിനെ വിലയിരുത്തുന്നതെന്ന് സിപിഎം . ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സി.പി.എം പ്രസ്താവന .
സർക്കാർ എന്തുചെയ്തു എന്ന പതിവുചോദ്യം പ്രതിപക്ഷത്തിന് ഉയർത്താൻ കഴിയാത്ത തെരഞ്ഞെടുപ്പാണിത്. മലയാളി നിരാശയോടെ നിന്ന കാലത്തെ നിശ്ചയദാർഢ്യത്തോടെയാണ് സർക്കാർ അഭിമുഖീകരിച്ചത് . ഒരു പാട് നന്മയാണ് പിണറായി സർക്കാർ ചെയ്തത് .
ദുർബലവിഭാഗങ്ങളെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ പ്രയത്നിക്കുന്ന സർക്കാരിന് ശക്തമായ ജനപിന്തുണയുണ്ട്. സംസ്ഥാനത്ത് തുടർഭരണം വരണമെന്ന ജനാഭിലാഷം രൂപപ്പെട്ട സന്ദർഭമാണിതെന്നാണ് സിപിഎമ്മിന്റെ അവകാശവാദം.
Comments