ഇന്ത്യന്‍ നയതന്ത്രം ഫലിച്ചു; നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ക്ക് ഇനി അനുവാദമില്ലാതെ ഒലിയെ കാണാനാകില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യന്‍ നയതന്ത്രം ഫലിച്ചു; നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ക്ക് ഇനി അനുവാദമില്ലാതെ ഒലിയെ കാണാനാകില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2020, 03:32 pm IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: നേപ്പാളിന്റെ ഭരണരംഗത്തുള്ള ചൈനയുടെ അനാവശ്യ ഇടപെടലിനെതിരെ ശക്തമായ തീരുമാനവുമായി  ഒലി ഭരണകൂടം. നേപ്പാളിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ചൈനീസ് അംബാസിഡറിന് സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന്  നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയപരിപാടികളിൽ  പോലും ഇടപെട്ടുകൊണ്ടിരുന്ന ചൈനയുടെ പ്രധാന ഉദ്യോഗസ്ഥയെയാണ്   നേപ്പാൾ സർക്കാർ  തടഞ്ഞത്. ചൈനീസ് അംബാസിഡറായ ഹൂ യാന്‍കിക്കെതിരെയാണ് തീരുമാനം.

നേപ്പാളിന്റെ ഭരണകാര്യത്തില്‍ ഇടപെടാന്‍ ഇനി ഹൂ യാൻകിയെ  അനുവദിക്കില്ലെന്നാണ് ഒലി ഭരണകൂടം തീരുമാനിച്ചത്.  നേപ്പാള്‍ പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയുടെ  ഹൂ യാൻകിക്കെതിരെ നിരന്തരമായി  ആരോപണങ്ങള്‍  ഉന്നയിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

നേപ്പാളിന്റെ ആഭ്യന്തര കാര്യത്തില്‍ പോലും നേരിട്ട് അഭിപ്രായം പറയുന്ന തരത്തിലേക്ക് ചൈനയുടെ കൈകടത്തല്‍ നേപ്പാള്‍ രാഷ്‌ട്രീയത്തില്‍ പ്രകടമായിരുന്നു. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനും ജനകീയ സമരങ്ങള്‍ക്കുമൊടുവിലാണ് ചൈനയ്‌ക്ക് മുന്നില്‍ നേപ്പാള്‍ ചുവപ്പുവര വരച്ചത്. ഹൂ യാന്‍കി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലിയുടെ ഓഫീസിലെ നിത്യസന്ദര്‍ശകയായിരുന്നു.

നേപ്പാള്‍ പാര്‍ലമെന്റിലെ ചര്‍ച്ചകളടക്കം പലതിലും അഭിപ്രായം പറയുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്ന തരത്തില്‍ ഹൂ യാന്‍കി ഒരു സമ്മര്‍ദ്ദ ശക്തിയായി മാറിയത് നേപ്പാളിന്റെ വിദേശനയത്തെ കാര്യമായി ബാധിച്ചിരുന്നു. സമീപകാലത്ത് ഇന്ത്യയ്‌ക്കെതിരെ അതിര്‍ത്തിവിഷയത്തിൽ  തര്‍ക്കം തുടങ്ങിയതും നേപ്പാളിലെ ഗ്രാമങ്ങള്‍ ചൈന കയ്യടക്കിവെച്ച വിഷയത്തിലെ എതിര്‍പ്പുകള്‍ ഇല്ലാതാക്കിയതും ഹൂ യാന്‍കിയുടെ തന്ത്രപരമായ ഇടപെടലിന് ശേഷമാണ്. ചൈനയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി പത്രപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും കൊല്ലപ്പെട്ട സംഭവമടക്കം നിരവധി വിഷയത്തില്‍ ചൈനയുടെ പങ്കിൽ പ്രതിപക്ഷം സംശയം പ്രകടിപ്പിച്ചിരുന്നു. ഇതും  ഒലി ഭരണകൂടത്തിന്  ക്ഷീണമായി.

നേപ്പാളിന്റെ പുതിയ തീരുമാനം ഇന്ത്യയുടെ ശക്തമായ ഇടപെടലാണെന്നാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യന്‍ കരസേനാ മേധാവി, ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എന്നിവരുടെ തുടര്‍ച്ചയായ സന്ദര്‍ശനം നേപ്പാളില്‍ കാര്യമായ ചലനമാണ് ഉണ്ടാക്കിയി രിക്കുന്നത്. അതിര്‍ത്തിയായ കാലാപാനി, ലിംപിയാധുരാ, ലിപൂലേക് എന്നിവ കേന്ദ്രീകരിച്ചുണ്ടായ തര്‍ക്കവും പരിഹരിക്കാൻ  ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഈ ആഴ്ചയില്‍ നേപ്പാള്‍ സന്ദര്‍ശിക്കാനിരിക്കുന്ന ചൈനീസ് സൈനിക മേധാവി ജനറല്‍ വീയുടെ സന്ദര്‍ശനത്തില്‍    നേപ്പാള്‍ സൈന്യത്തിനൊപ്പം   നാലുമണിക്കൂർ ചിലവഴിക്കുന്നതും  ചൈനയുടെ തന്ത്രപരമായ നീക്കമായാണ്  വിലയിരുത്തപ്പെടുന്നത്. ഇത് മുൻകൂട്ടികണ്ടാണ് ഇന്ത്യയുടെ സൈനിക മേധാവിയുടേയും വിദേശകാര്യസെക്രട്ടറിയുടേയും സന്ദർശനം തുടർച്ചയായി നടത്തി ഇന്ത്യ തന്ത്രം പയറ്റിയത്.

Tags: nepalnepal-indiaNepal-China
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies