മിലാന്‍: ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്‌ക്കായുള്ള ആദരിക്കല്‍ വീറുറ്റ ജയത്തോടെ പ്രകടിപ്പിച്ച് നാപ്പോളി. മറഡോണ തന്റെ ഇഷ്ട ക്ലബ്ബായി തെരഞ്ഞെടുത്ത ഇറ്റാലിയന്‍ ലീഗിലെ നാപ്പോളിയാണ് വ്യത്യസ്തമായ ആദരിക്കല്‍ ചടങ്ങ് നടത്തിയത്. സീരി ഏയിലെ മത്സരത്തിന് മുന്നോടിയായാണ് നാപ്പോളി താരങ്ങള്‍ തങ്ങളുടെ ആരാധ്യതാരത്തിന്റെ വിയോഗത്തില്‍ പ്രത്യേക ജഴ്‌സിയില്‍ കളത്തിലിറങ്ങിയത്.നാപ്പോളി താരങ്ങള്‍ അണിഞ്ഞത് അര്‍ജ്ജന്റീന ഫുട്‌ബോൾ ടീം ജഴ്‌സി നിറമായ നീലയും വെള്ളയും ഇടകലര്‍ന്ന വേഷത്തിലായിരുന്നു.
മറഡോണയുടെ വിയോഗത്തില്‍ ആദരവ് അര്‍പ്പിച്ച ക്ലബ്ബ് താരങ്ങള്‍ ഗ്രൗണ്ടില്‍ നിരന്നുനിന്ന് ആകാശം നോക്കി ഫുട്‌ബോളിലെ മഹാപ്രതിഭയ്‌ക്ക് നന്ദി പറഞ്ഞു. തുടര്‍ന്ന് നടന്ന പോരാട്ടത്തില്‍ നാപ്പോളി തകര്‍പ്പന്‍ ജയമാണ് റോമയ്‌ക്കെതിരെ നേടിയത്. നാലുഗോളുകളുടെ ഗംഭീര ജയമാണ് നാപ്പോളി സീരി ഏയില്‍ നേടിയത്.















