ഗോളടിച്ച ശേഷം മറഡോണയ്ക്ക് സമാനമായ ആഹ്ലാദപ്രകടനം; ഫുട്‌ബോള്‍ ഇതിഹാസത്തിന് ആദരമര്‍പ്പിച്ച് മെസി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഗോളടിച്ച ശേഷം മറഡോണയ്‌ക്ക് സമാനമായ ആഹ്ലാദപ്രകടനം; ഫുട്‌ബോള്‍ ഇതിഹാസത്തിന് ആദരമര്‍പ്പിച്ച് മെസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2020, 01:57 pm IST
Facebook
Twitter
WhatsAppTelegram

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ഒസാസുനയ്‌ക്കെതിരെ ബാഴ്‌സലോണയ്‌ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് മെസിയും സംഘവും ജയിച്ചു കയറിയത്. സൂപ്പര്‍ താരങ്ങളെല്ലാം കളം നിറഞ്ഞ മത്സരത്തില്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്‌ക്ക് മെസി തന്റെ ഗോള്‍ സമര്‍പ്പിച്ച കാഴ്ചയും ശ്രദ്ധേയമായി.

ആദ്യ പകുതിയില്‍ തന്നെ ബാഴ്‌സലോണ തങ്ങളുടെ ആധിപത്യം അറിയിച്ചാണ് തുടങ്ങിയത്. 4-3-3 ഫോര്‍മേഷനിലിറങ്ങിയ ബാഴ്‌സ ബ്രാത്‌വെയിറ്റിലൂടെ 29-ാം മിനിട്ടില്‍ തന്നെ ഗോള്‍ വേട്ട തുടങ്ങി. 42-ാം മിനിട്ടില്‍ വിമര്‍ശകരുടെ വായടപ്പിച്ച് ഗ്രീസ്മാനും 70-ാം മിനിട്ടില്‍ കുട്ടീഞ്ഞോയും ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തി. 73-ാം മിനിട്ടില്‍ മറോണയ്‌ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള മെസിയുടെ മനോഹര ഗോളെത്തി. ഗോളിന് ശേഷം മറഡോണയുടെ ആഹ്ലാദപ്രകടനം മെസി പുനരാവിഷ്‌കരിച്ചു. ജഴ്‌സി ഊരിമാറ്റി ഇരു കൈകളും മുകളിലേയ്‌ക്ക് ഉയര്‍ത്തി ചുംബനങ്ങള്‍ വിതറുമ്പോള്‍ മെസി ധരിച്ചിരുന്നത് ന്യൂവെല്‍സി ഓള്‍ഡ് ബോയ്‌സിനു വേണ്ടി മറഡോണ അണിഞ്ഞ 10-ാം നമ്പര്‍ കുപ്പായമായിരുന്നു.

മെസി എന്താണ് മറഡോണയ്‌ക്കായി കാത്തുവെച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച് ടീമംഗങ്ങള്‍ക്ക് ഒരു അറിവും ഉണ്ടായിരുന്നില്ലെന്ന് മത്സര ശേഷം ഗ്രീസ്മാന്‍ പ്രതികരിച്ചു. എല്ലാ തരത്തിലും മഹത്തരമായ നിമിഷമാണ് മെസി സമ്മാനിച്ചതെന്ന് ബാഴ്‌സ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍ പറഞ്ഞു. ജയത്തോടെ പോയിന്റ് പട്ടികയില്‍ ബാഴ്‌സലോണ ഏഴാം സ്ഥാനത്തെത്തി.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

ഐസിഎസ്ഇ സ്‌കൂളിൽ പഠിച്ചിരുന്ന മിടുക്കി, അഫ്സലിനെ വിവാഹം കഴിച്ചതോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു, ജീവിതം അവസാനിപ്പിച്ചത് കുഞ്ഞിന് മുന്നിൽ; ഭർത്താവിനെതിരെ കേസ്

വധശിക്ഷയ്‌ക്ക് മണിക്കൂറുകൾ മുമ്പ് ജയിലിൽ വിവാഹം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ 25 കാരനെ തൂക്കിലേറ്റി

കൊച്ചിൻ ഷിപ്പിയാർഡിൽ പിറവി; ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ; അന്തർവാഹിനി ഭീഷണികളെ നേരിടാൻ പുതിയ യുദ്ധക്കപ്പൽ എത്തുന്നു

വേദമന്ത്രങ്ങളും പരമ്പരാഗത ആചാരങ്ങളും സാക്ഷി; മൈസൂർ ദസറയ്‌ക്ക് ഗംഭീര തുടക്കം, ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പവൃഷ്ടി, ഒക്ടോബർ 21ന് ജംബുസവാരി

ജെ.എൻ.യു ലൈംഗിക പീഡന കേസ്: കോൺഗ്രസ് എം.പി ബിമോൽ അകോയ്ജമിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു; അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പൊലീസ്

റോഡിൽ  നിസ്കരിച്ച പാകിസ്ഥാനി യുവതി കാറിടിച്ച് മരിച്ചു; ഡ്രൈവറുടെ ശിക്ഷ മരവിപ്പിച്ച് ഓസ്‌ട്രേലിയൻ കോടതി

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies