ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനാ ദിനം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും നാവികസേനാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.
ഇന്ത്യന്‍ നാവികസേനയുടെ ധീരന്മാരായ എല്ലാ സൈനികര്‍ക്കും അവരുടെ കുടുംബാംഗ ങ്ങള്‍ക്കും നാവികസേനാ ദിന ആശംസകള്‍. ഇന്ത്യന്‍ നാവികസേന സധൈര്യം നമ്മുടെ തീരങ്ങളെ രക്ഷിക്കുന്നതോടൊപ്പം എല്ലാ വിപദ്ഘട്ടത്തിലും മനുഷ്യരക്ഷ നിര്‍വ്വഹിക്കു ന്നതില്‍ മുന്‍പന്തിയിലാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സമൃദ്ധമായ നമ്മുടെ സമുദ്രയാത്രകളുടെ ചരിത്രവും ഈ ദിനത്തില്‍ നാം ഓര്‍ക്കണമെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ നാവികസേനയുടെ എല്ലാ ധീരസൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നാവികസേനാ ദിന ആശംസകള്‍ നേരുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. നമ്മുടെ സുദീര്‍ഘമായ തീരദേശത്തിന്റെ സുരക്ഷ ശക്തമാക്കുന്നതില്‍ നാവികസേന എന്നും മുന്നിലുണ്ട്. നാവികസേനയുടെ മികവ് എന്നും കാത്തുസൂക്ഷിക്കുന്ന ധീരസൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആശംസയായി പറഞ്ഞു.















