ബാഴ്‌സലോണ: ലോകഫുട്‌ബോളിലെ കരുത്തരായ ഫോര്‍വേഡുകളുടെ പോരാട്ടത്തിന് നാളെ ക്യാംപ് ന്യൂ വേദിയാകുന്നു. ബാഴ്‌സലോണ-യുവന്റസ് ചാമ്പ്യന്‍സ് ലീഗ് പോരാട്ടമാണ് നടക്കുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇരുവരും പരസ്പരം പോരാട്ടത്തിനിറങ്ങുന്നത്.
ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ജിയിലാണ് ബാഴ്‌സയും യുവന്റസും കളിക്കുന്നത്. ഗ്രൂപ്പിലെ ആറാമത്തേതും അവസാനത്തേതുമായ മത്സരമാണ് നാളെ നടക്കുന്നത്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി ബാഴ്‌സയും രണ്ടാം സ്ഥാനക്കാരായി യുവന്റസും നോക്കൗട്ടിലേക്ക് കടന്നുകഴിഞ്ഞു.
അവസാനം ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത രണ്ടുഗോളിനാണ് ബാഴ്‌സ യുവന്റസിനെ തോല്‍പ്പിച്ചത്. കഴിഞ്ഞ കളിയില്‍ ക്രിസ്റ്റ്യാനോ കൊറോണ മൂലം കളിച്ചിരുന്നില്ല. ബാഴ്‌സയുടെ പോരാളികളില്‍ ഫ്രഞ്ച് താരം ഓസ്മാനേ ഡംബലേയുടെ പരിക്ക് ബാഴ്‌സയ്‌ക്ക് തിരിച്ചടിയാണ്.















