തിരുവനന്തപുരം : നേതാക്കളുടെ വീട്ടിൽ റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് .
പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ഈയിടെ നടത്തിയത് അന്യായ പരിശോധനകളാണ് . ആർഎസ്എസിനെതിരെ സന്ധിയില്ലാത്ത നിലപാടാണ് പോപ്പുലർ ഫ്രണ്ടിന്റേത്. ആർഎസ്എസിനെ പ്രതിരോധിക്കുക എന്ന ഗൗരവമേറിയ ഉത്തരവാദിത്തമാണ് തങ്ങൾക്കുള്ളതെന്നും പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു
ഡിസംബർ 11ന് തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലും ഡിസംബർ 15ന് മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും.
Comments