അശാന്തിയിലെ രാത്രിമഴ, അഭയഗ്രാമത്തിലെ അമ്മ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അശാന്തിയിലെ രാത്രിമഴ, അഭയഗ്രാമത്തിലെ അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2020, 04:20 pm IST
Facebook
Twitter
WhatsAppTelegram

സ്ത്രീ വിമോചനത്തിന്റെ വക്താവായിരുന്നില്ല സുഗതകുമാരി എന്ന കവയത്രി. ശിവനും ശക്തിയും പോലെ സംയോജിക്കപ്പെടേണ്ടവളാണ് സ്ത്രീയെന്ന്  ഉറച്ചുവിശ്വസിച്ച ആർജ്ജവമായിരുന്നു ആ ജീവിത തപസ്യ. സ്ത്രീക്ക് മോചനം സ്ത്രീയിൽ നിന്നു തന്നെയാണ് വേണ്ടത്.. അത് നേടാനുള്ളതല്ല ആർജ്ജിക്കാനുള്ളതാണെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു ആ മാതൃഹൃദയം. സ്ത്രീ അമ്മയാണെന്നും പ്രകൃതിയാണെന്നും നിരന്തരം ഓർമ്മിപ്പിച്ചു.

കവിതയായിരുന്നു സുഗതകുമാരിയുടെ ലഹരി. പ്രകൃതി സംരക്ഷണവും, അഭയഗ്രാമവുമെല്ലാം മന:പൂർവ്വമല്ലാതെ സംഭവിച്ച കർമ്മയോഗമായിരുന്നു. കവിതയുടെ ലോകത്തുനിന്നും വളരെ പെട്ടെന്നാണ് അശരണരായ സ്ത്രീകളുടെ തണൽമരമായി സുഗതകുമാരിയെന്ന കവയത്രി പടർന്നു പന്തലിച്ചത്.

”സാരമില്ല മകളേ… നിനക്ക് ഒന്നും പറ്റിയിട്ടില്ല. ഡെറ്റോള്‍ ഒഴിച്ച വെള്ളത്തില്‍ അടിച്ചു നനച്ചു കുളിച്ച് മിടുക്കിയായി തലപൊക്കി നടക്കുക. നിന്റെ ആത്മാവിനെ ക്ഷതപ്പെടുത്തുവാന്‍ ആര്‍ക്കും സാധ്യമല്ലതന്നെ”. ഈ അടുത്തിടെയും കേരളത്തിലെ ഒരു പീഡന സംഭവത്തിൽ സുഗതകുമാരിയുടെ വാക്കുകളായിരുന്നു ഇത്.

അടി മുതല്‍ ചീഞ്ഞു കഴിഞ്ഞ ഒരു വ്യവസ്ഥയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് നാം. ആരുണ്ട് നമുക്ക് നീതി തരുവാന്‍… ആരെ വിശ്വസിക്കണം? കുടുംബമോ സമൂഹമോ പോലീസോ കോടതിയോ ആരുമുണ്ടാവുകയില്ല ഇവരില്‍ അധികംപേര്‍ക്കും സഹായമേകുവാന്‍. ഇരുപതും ഇരുപത്തഞ്ചും വര്‍ഷമായാലും നീതി കിട്ടാത്ത പെണ്‍മുഖങ്ങള്‍ എന്റെ മുന്നില്‍ തെളിയുന്നു. സൂര്യനെല്ലി മുതല്‍ വിതുര വരെ. അതിനിടയില്‍ ആരുമാരും അറിഞ്ഞിട്ടില്ലാത്ത എത്രയോ ക്ഷതജന്മങ്ങള്‍. അതുകൊണ്ട് എനിക്ക് ഒന്നേ പറയാനുള്ളു. തിരിഞ്ഞുനിന്ന് പോരാടി മരിക്കുക. നിന്റെ കണ്ണുനീര്‍ കാണുവാന്‍ പെറ്റമ്മയല്ലാതെ മറ്റാരുമുണ്ടാകില്ല. അതുകൊണ്ട് കരയരുത്.. പൊരുതുക.. അഭിമാനിതയാവുക.- ഇത് നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു സുഗതകുമാരി.

വേദനിക്കുകയും , വേട്ടയാടപ്പെടുകയും ചെയ്ത കുറേ നിമിഷങ്ങളുടെ കടന്നാക്രമണത്തിലൂടെയാണ് അഭയഗ്രാമം പിറന്നതെന്ന് ടീച്ചർ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒടുങ്ങാത്ത നൊമ്പരങ്ങളുണർത്തിയ അനേകം പെൺകുട്ടികളാണ് അതിന് പ്രചോദനമായത്. ഊളമ്പാറ ഭ്രാന്താശുപത്രിയിലെ രോഗികളായ സ്ത്രീകളുടെ വേദനയിൽ നിന്നാണ് ‘അത്താണി ‘ പിറന്നത്.കുറേ സ്ത്രീകൾ സാധാരണനിലയായിട്ടും പോകാനിടമില്ലാതെയുണ്ടായിരുന്നു. അവിടെയാണ് അത്താണി തുടങ്ങിയത്.

അഭയഗ്രാമത്തിന്റെ ഭാഗമായി വീട്ടിൽ നിന്ന് വിട്ടു കഴിയുന്ന രോഗികൾക്കായി പകൽവീടും തുടങ്ങി.മാനസിക രോഗികൾക്കായാണ് ‘അത്താണി’ ആദ്യം തുടങ്ങിയതെങ്കിലും വൈകാതെ മറ്റു സ്ത്രീകളെയും അവിടെ പാർപ്പിച്ചു തുടങ്ങി. പിന്നീട് മാനസിക രോഗികൾക്കായി വേറെ സ്ഥാപനം ആരംഭിച്ചു. അങ്ങനെ അഭയ പടർന്നു പന്തലിക്കുകയായിരുന്നു.

വഞ്ചിയൂരുള്ള അത്താണിയാണ് അഭയയുടെ ഹെഡ് ഓഫീസ്. പോലീസും കോടതിയും അയയ്‌ക്കുന്ന പെൺകുട്ടികളും രാത്രിയിൽ അഭയം തേടി വരുന്നവരുമൊക്കെ ഇവിടെയുണ്ടാകും. സ്ത്രീകൾക്ക് ചികിത്സയും കൗൺസിലിങ്ങും നിയമസഹായവും തൊഴിൽ പരിശീലനവുമെല്ലാം അത്താണിയിൽ നൽകും.

തിരുവനന്തപുരത്തെ തച്ചോട്ടുകാവിൽ, കേന്ദ്രസർക്കാർ നൽകിയ പത്തരയേക്കർ ഭൂമിയിലാണ് ‘അഭയഗ്രാമം’. പെൺകുഞ്ഞുങ്ങൾക്കുളള വീടായ ‘അഭയബാല’. മനോരോഗികൾക്ക് ചികിത്സയും താമസവും തൊഴിൽ പരിശീലനവും നൽകുന്ന ‘കർമ’, മാനസിക രോഗത്തിനും മദ്യാസക്തിക്കുമുളള ആശുപത്രിയായ മിത്ര, മനോരോഗികളായ സ്ത്രീകൾക്കുളള ‘ശ്രാദ്ധഭവനം’.മദ്യപാനികൾക്ക് ചികിത്സ നൽകുന്ന ‘ബോധി’.ഇവയെല്ലാമാണ് അഭയയുടെ മറ്റു കേന്ദ്രങ്ങൾ.

ബലാൽക്കാരത്തിനിരയായ പെൺകുട്ടികൾ, ഭർത്താക്കന്മാരുടെ പീഡനം സഹിക്കാനാവാതെ ഓടി രക്ഷപ്പെട്ട് വന്നവർ, മനസ്സിന്റ താളം തെറ്റിയപ്പോൾ വീട്ടുകാരുപേക്ഷിച്ച് തെരുവിലായവർ, അനാഥർ. ഇവർക്കുവേണ്ടി നന്മകൾ മാത്രമുള്ള, സൗരഭ്യം മാത്രമുള്ള അഭയയെന്ന ശാന്തിഗ്രാമമാണ് ഈ ജീവതത്തിലൂടെ ടീച്ചർ പണിതെടുത്തത്. ആ ശാന്തിഗ്രാമത്തിലെ അമ്മയക്ക് മരണമില്ല.

Tags: SUGATHAKUMARI
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies