മനാമ :ബഹ്റൈനിൽ നിന്നും കഴിഞ്ഞ മാസം പുറത്തിറങ്ങിയ മിസ്റ്റ് യൂടൂബിലൂടെ ഇതിനകം രണ്ട് ലക്ഷം പേർ കണ്ടുകഴിഞ്ഞു. സമീപകാലത്ത് ബഹ്റൈൻ പ്രവാസികൾ ഒരുക്കിയ ഹൃസ്വചിത്രങ്ങളിൽ നിന്നും ആശയപരമായും അവതരണ മികവുകൊണ്ടും വ്യത്യസ്തത പുലർത്തിയ ചിത്രമായിരുന്നു മിസ്റ്റ്. പുതിയകാലത്തെ യുവതലമുറയുടെ ചിന്തകളും രക്ഷകർത്താക്കളുടെ നിലപാടുകളും സമരസപ്പെട്ട് പോകേണ്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രേക്ഷകരോട് സരസമായി സംവദിക്കുന്നു ഈ കൊച്ച് ചിത്രം.
പ്രമുഖ സംഗീത സംവിധായകൻ ശരത്, ചലച്ചിത്ര താരം നവ്യനായർ എന്നിവരുടെ ഫെയിസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത മിസ്റ്റിന്റെ വിശേഷങ്ങൾ ബഹ്റൈനിലെ അറബിക് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ബഹ്രൈൻ പ്രവാസലോകത്തെ പ്രധിഭാധനയായ യുവകലാകാരി ഓഡ്രി മിരിയം ഹേണസ്റ്റ് മുഖ്യ കഥാപാത്രമായെത്തിയ മിസ്റ്റിൽ മഹസും ഷാ, പ്രിറ്റി മേരി ജോബ്, എഡിത്ത് റെബേരിയോ, നന്ദന ഉണ്ണികൃഷ്ണന, ഗോപു അജിത്, നന്ദു അജിത്, സിംല ജാസിം, മന്ന മറിയം തുടങ്ങി നിരവധി കലാകാരന്മാർ അണിനിരക്കുന്നു.
Comments