സിഡ്‌നി: ഓസ്‌ട്രേലിയൻ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റിന് ബാറ്റിംഗ് നിരയിൽ വലിയ തിരിച്ചടി. മികച്ച ബാറ്റ്‌സ്മാനായ ലോകേഷ് രാഹുൽ പരിക്കുമൂലം ഇനിയുള്ള ടെസ്റ്റ് മത്സരങ്ങളിൽ കളിക്കില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു.
പരിശീലനത്തിനിടെ കൈക്കുഴക്കേറ്റ പരിക്കാണ് രാഹുലിന് വിനയായത്. നെറ്റിൽ ബാറ്റിംഗ് പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. പന്ത് കൈക്കുഴയിൽ കൊണ്ടാണ് പരിക്കുണ്ടായത്. ഇതോടെ അവശേഷിക്കുന്ന രണ്ടു ടെസ്റ്റുകളിലും കളിക്കാനാകില്ല. മൂന്നാഴ്ചത്തെ സമ്പൂർണ്ണ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്.















