തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ പരാതി. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനാണ് കമലിനെതിരെ മ്യൂസിയം പോലീസിൽ പരാതി നൽകിയത്. സർക്കാർ ശമ്പളം പറ്റുന്ന കമൽ സ്വജനപക്ഷപാതം കാണിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. അക്കാദമിയിൽ പിൻവാതിൽ നിയമനത്തിന് കമൽ ശുപാർശ ചെയ്തു. വിശ്വാസ വഞ്ചനയ്ക്ക് കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ഇടതുപക്ഷ അനുഭാവികളായ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമൽ മന്ത്രി എ കെ ബാലന് കത്തയച്ചത് വൻ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിൽ ഊന്നിയ സാംസ്കാരിക പ്രവർത്തനത്തിൽ നിലകൊള്ളുന്നവരുമായ ഈ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകരമായിരിക്കുമെന്നായിരുന്നു കമൽ കത്തിൽ പറഞ്ഞിരുന്നത്. കത്ത് പുറത്തു വന്നതോടെ നിരവധി രാഷ്ട്രീയ വിവാദങ്ങൾക്ക് ഇത് വഴിവെച്ചിരുന്നു.
Comments