ന്യൂഡൽഹി: മാരുതിയുടെ ലോകോത്തര ഡിസൈൻ ബ്രാൻഡായ സുസുകി ജിംനി കയറ്റുമതി ആരംഭിച്ചു. ഇന്ത്യയിൽ വിൽപ്പന തുടങ്ങും മുന്നേ സുസുക്കിയുടെ ബ്രാൻഡ് മൂല്യം ഉപയോഗപ്പെടുത്തി വിദേശത്തേക്കാണ് ഇന്ത്യയിൽ നിർമ്മിക്കുന്ന ചെറു എസ്.യു.വികൾ കപ്പൽ കയറിയത്. മുന്ദ്ര തുറമുഖത്തുനിന്നും ആദ്യ ഘട്ടത്തിൽ 184 വാഹനങ്ങളാണ് കയറ്റി അയച്ചത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളായ കൊളംബിയ, പെറു എന്നിവിടത്തേക്കാണ് ആദ്യ യാത്ര. ഗൾഫ് രാജ്യങ്ങളിലേയ്ക്കും ആഫ്രിക്കൻ രാജ്യങ്ങളിലേയ്ക്കും അടുത്ത ഘട്ടം അയയ്ക്കും.
അമ്പതു വർഷത്തെ അഭിമാനമായ സുസുക്കിയുടെ ഓഫ് റോഡർക്ക് മുന്നേ തന്നെ ലോകം മുഴുവൻ ആരാധകരുണ്ട്. പുതുക്കിയ രൂപഭാവത്തിലുള്ള ജിംനിയുടെ വരവ് 2018ലാണ്, 2019ൽ വേൾഡ് അർബൻ കാര് അവാർഡും ലഭിച്ചു. ഇന്ത്യയിലെന്ന് ഇറക്കും എന്ന വിവരം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവിൽ കയറ്റുമതി ചെയ്യുന്നത് 1.5 ലിറ്റർ പെട്രോൾ എഞ്ചിനുള്ള വാഹനമാണ്. ഇതിൽ 5 സ്പീഡ് മാന്വൽ സംവിധാനവും അതല്ലെങ്കിൽ 4 സ്പീഡ് ഓട്ടോമാറ്റിക് സംവിധാനവും തെരഞ്ഞെടുക്കാം.
Comments