ടൂറിൻ: കോപ്പാ ഇറ്റാലിയ സെമിഫൈനലിൽ കയറി യുവന്റസ്. സ്പാളിനെ അലയൻസ് സ്റ്റേഡിയത്തിൽ ക്വാർട്ടറിൽ തകർത്താണ് ഇറ്റാലിയൻ ലീഗ് ചാമ്പ്യന്മാരുടെ മുന്നേറ്റം. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ജയം.
കളിയുടെ 16-ാം മിനിറ്റിൽ അൽവാരോ മൊറാട്ടയാണ് പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടി. 33-ാം മിനിറ്റിൽ ഗിയാൻലൂക്കാ ഫ്രാബോറ്റ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയിലാണ് അടുത്ത രണ്ടു ഗോളുകളും വീണത്. ഡീജാൻ കുലുസേവ്സ്കി മൂന്നാം ഗോളും ഫെഡ്രികോ ചെസിയ നാലാം ഗോളും സ്വന്തമാക്കി ടീമിന് ആധികാരിക ജയം നൽകി.
ഇന്റർമിലാനാണ് സെമിയിൽ ക്രിസ്റ്റിയാനോയുടെ ടീമിന്റെ എതിരാളി. രണ്ടു പാദങ്ങളിലായിട്ടാണ് സെമി നടക്കുക. ആദ്യ പാദം മൂന്നാം തീയതിയും രണ്ടാം പാദം പത്താം തീയതിയുമാണ് നിശ്ചയിട്ടുള്ളത്.
Comments