ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള സൂപ്പർ പോരാട്ടമാണ് ഇന്ന് നടക്കുന്നത്. രണ്ടാം മത്സരം മാഞ്ചസ്റ്റർ സിറ്റിയും ഷെഫീൽഡ് യുണൈറ്റഡും തമ്മിലാണ്. മൂന്നാം മത്സരത്തിൽ എവർട്ടൺ ന്യൂകാസിലിനെ നേരിടും. ക്രിസ്റ്റൽ പാലസ് വൂൾവ്സിനോടും ആസ്റ്റൺ വില്ല സതാംപ്ടണിനോടും വെസ്റ്റ് ബ്രോം ഫുൾഹാമിനോടും ലീഗ് തട്ടകങ്ങളിൽ ഇന്ന് പോരാടാനിറങ്ങും.
കഴിഞ്ഞ നാലു മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ആഴ്സണലിന്റെ വരവ്. എവേ മത്സരത്തിൽ സ്വന്തം റെക്കോഡായ 17 ലീഗ് പോരാട്ടങ്ങളിൽ തോൽക്കാതെയാണ് യുണൈറ്റഡ് ഇറങ്ങുന്നത്. രണ്ടാമത് നടക്കുന്ന മാഞ്ചസ്റ്റർ സിറ്റി ഷെഫീൽഡ് മത്സരം തീപാറാനാണ് സാദ്ധ്യത. യുണൈറ്റഡിനെ അട്ടിമറിച്ച കരുത്തിലാണ് ഷെഫീൽഡിറങ്ങുന്നത്. കഴിഞ്ഞ 11 ഹോം മത്സരങ്ങളും തോൽക്കാതെയാണ് സിറ്റിയുടെ മുന്നേറ്റം. 12 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുകയെന്ന നേട്ടമാണ് ഇന്ന് ജയിച്ചാൽ സിറ്റിയെ കാത്തിരിക്കുന്നത്. ഇതുവരെ നടന്ന പത്തു മത്സരങ്ങളിൽ സിറ്റി ആകെ ഒരു ഗോളാണ് വഴങ്ങിയിട്ടുള്ളതെന്നതും പ്രതിരോധ നിരയുടെ കരുത്ത് വ്യക്തമാക്കുന്നു.
Comments