ന്യൂഡൽഹി : ആരോഗ്യമേഖലയിൽ സമഗ്രമാറ്റം പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. പ്രധാനമന്ത്രി ആത്മനിർഭർ സ്വസ്ഥ് യോജന എന്ന പേരിൽ പുതിയ പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. അടുത്ത ആറുവർഷത്തേക്ക് 64,180 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.
പ്രാഥമിക , ദ്വിതീയ, തൃതീയ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനമാണ് പുതിയ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. നിലവിലുള്ള ദേശീയ ചികിത്സാ കേന്ദ്രങ്ങളെ കൂടുതൽ വികസിപ്പിക്കുകയും പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്യും. ഭാവിയിൽ വരാൻ പോകുന്ന പുതിയ പകർച്ച വ്യാധികളെ തടയാനുള്ള കേന്ദ്രങ്ങളും ഇവയ്ക്കൊപ്പം സൃഷ്ടിക്കും.
എല്ലാ ജില്ലകളിലും ഇന്റഗ്രേറ്റഡ് പബ്ലിക്ക് ലാബുകൾ സ്ഥാപിക്കും. ബ്ലോക്കടിസ്ഥാനത്തിൽ 11 സംസ്ഥാനങ്ങളിലും ലാബുകളുണ്ടാകും. 602 ജില്ലകളിൽ ക്രിട്ടിക്കൽ കെയർ ലാബുകൾ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. 32 വിമാനത്താവളങ്ങളിലും 11 സീപോർട്ടുകളിലും 7 അതിർത്തികളിലുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങൾ കൂടുതൽ ശക്തമാക്കും. കൂടുതൽ പദ്ധതികളും മാറ്റങ്ങളും ആത്മനിഭർ സ്വസ്ഥ് യോജനയ്ക്ക് കീഴിൽ ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
Comments