ഇസ്ലാമാബാദ്: പാകിസ്താൻ ഭരണകൂടത്തിനെതിരെ സുപ്രിംകോടതി ജഡ്ജി രംഗത്ത്.ഭരണകൂടം ജനാധിപത്യത്തേയും മാദ്ധ്യമ സ്വതന്ത്ര്യത്തേയും അടിച്ചമർത്തി നടത്തുന്ന നടപടികളെ വിമർശിച്ചുകൊണ്ടാണ് ജഡ്ജിയുടെ പരാമർശം. സുപ്രിംകോടതി ജഡ്ജി ഖ്വാസി ഫീസ് ഇസയാണ് ഇമ്രാനെതിരെ ആഞ്ഞടിച്ചത്.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ ഭരണകൂടത്തിനെതിരെ തെരഞ്ഞെടുപ്പിൽ ഇമ്രാൻ സ്വീകരിച്ച നടപടിയെ വിമർശിച്ചുകൊണ്ടാണ് ജഡ്ജി ഭരണകൂടവിരുദ്ധ പരാമർശവും വിമർശനവും നടത്തിയത്. പഞ്ചാബ് പ്രവിശ്യാ ഭരണകൂടം പ്രാദേശിക പഞ്ചായത്ത് ഭരണസമിതികളെ പിരിച്ചുവിടുകയും അവരുടെ പ്രാദേശിക സ്വാതന്ത്ര്യത്തിൽ ഇടപെടുകയും ചെയ്തതാണ് പരാതിയായി കോടതിക്ക് മുമ്പാകെ എത്തിയത്.
കടുത്ത ജനാധിപത്യ ധ്വംസനമാണെന്ന് പാകിസ്താനിലെ ഭരണകൂടം നടത്തുന്നത്. ഇത്തരം നടപടികളിലൂടെ പാകിസ്താനിലെ ഭരണകൂടം തകരാനുള്ള സാധ്യതയാണ് തെളിഞ്ഞുകാണുന്നതെന്നും ജസ്റ്റിസ് ഖ്വാസി വിമർശിച്ചിരിക്കുകയാണ്.
Comments