മിലാൻ: യൂറോപ്പാലീഗിലെ നാലാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ എ.സി. മിലാനെ സമനിലയിൽ കുരുക്കി കവേനാ സെസ്ദ ക്ലബ്ബ്. ഇറ്റാലിയൻ ലീഗിലെ കരുത്തരെ സെർബിയൻ ക്ലബ്ബാണ് ഞെട്ടിച്ചത്. രണ്ടു പാദങ്ങളിലായി നടക്കുന്ന മത്സരത്തിൽ അവസാന നിമിഷത്തെ ഗോളിലൂടെയാണ് മിലാനെ റെഡ് സ്റ്റാർ എന്ന വിളിപ്പേരുള്ള കവേനാ ടീം സമനിലയിൽ തളച്ചത്.
കളിയുടെ 42-ാം മിനിറ്റിൽ കവേനയുടെ താരം പാൻകോവിന്റെ സെൽഫ് ഗോളാണ് മിലാനെ മുന്നിലെത്തിച്ചത്. എന്നാൽ 52-ാം മിനിറ്റിൽ സെർബിയൻ ക്ലബ്ബ് ലഭിച്ച പെനാൽറ്റി ഗോളാക്കി സമനില പിടിച്ചു. ഗ്വാലോർ കാംഗയാണ് ഗോൾ നേടിയത്. 61-ാം മിനിറ്റിലെ പെനാൽറ്റിയിലൂടെ മിലാൻ 2-1ന് മുന്നിലെത്തി. തിയോ ഹെർണാണ്ടസാണ് ഗോളടിച്ചത്. കളിയുടെ അവസാന നിമിഷം 93-ാം മിനിറ്റിൽ കവേനയ്ക്കായി മിലാൻ പാവ്കോവ് നിർണ്ണായക ഗോൾ നേടി. സ്വന്തം തട്ടകത്തിൽ നിർണ്ണായക സമനില നേടിയ റെഡ് സ്റ്റാറിന് ഇനി രണ്ടാം പാദത്തിൽ ഒരു ഗോൾ ജയം നേടിയാൽ മിലാനെ അട്ടിമറിച്ച് പ്രീക്വാർട്ടറിലെത്താം.
Comments