ഇടതു പുരോഗമന മുഖം മൂടികൾക്കുള്ളിൽ പതിയിരുന്ന് ആരെങ്കിലും നിങ്ങളുടെ കുട്ടികളുമായി ഒരു പരിധിക്കപ്പുറം അടുക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ ? കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെ അതി ഭയങ്കരമായ ഏതെങ്കിലും തിയറികൾ ഉപയോഗിച്ച് സാധൂകരിക്കാൻ ശ്രമിക്കുന്നുണ്ടോ ? എങ്കിൽ ശ്രദ്ധിക്കുക ആ പീഡോഫൈലിന്റെ അടുത്ത ലക്ഷ്യം നിങ്ങളുടെ കുട്ടികളാണ്.
സ്വതന്ത്ര വാദവും ഇടത് പുരോഗമനവും മുട്ടിന് മുട്ടിന് അസ്തിത്വ പ്രശ്നങ്ങളുമൊക്കെ എടുത്തു വീശുന്ന സാമൂഹ്യ മാദ്ധ്യമങ്ങളിലെ രണ്ട് പ്രബലരായ ഇടതുപക്ഷക്കാർക്കെതിരേയാണ് ഞെട്ടിക്കുന്ന ആരോപണങ്ങൾ ഉയരുന്നത്. ഒരാൾ നാമൂസെന്ന് വിശേഷിക്കപ്പെടുന്ന മൻസൂറെന്ന ബ്ലോഗർ. മറ്റൊരാൾ നദി എന്ന് സ്വയം വിളിക്കുന്ന നാദിർ.
ഇരുവരുടേയും ഇടത് മുഖത്തിനടിയിൽ പതിയിരിക്കുന്നത് കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന ക്രിമിനലുകളാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നേരത്തെ ഇവരെയൊക്കെ പിന്തുണച്ചു കൊണ്ടിരുന്നവരാണ് ഇപ്പോൾ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
എഴുത്തിന്റെയും ലിബറലിസത്തിന്റെയും മറവിൽ ലൈംഗിക ആവശ്യങ്ങൾക്കായി സ്ത്രീകളെ സമീപിക്കുകയാണിവർ ചെയ്യുന്നതെന്നാണ് ആരോപണം. അതിനൊപ്പം ചെറിയ കുഞ്ഞുങ്ങളേയും ലൈംഗിക പീഡനത്തിന് ഇരയാക്കുമെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
കമ്യൂണിസ്റ്റ് ഭീകര ബന്ധത്തിന്റെ പേരിൽ യുഎപിഎ ചുമത്തി അറസ്റ്റിലായ നദീർ എന്ന നദി കൊച്ചു കുഞ്ഞുങ്ങളിൽ പോലും ലൈംഗികത പരീക്ഷിക്കുന്ന ക്രിമിനലാണെന്നാണ് കൂടെ സഹകരിച്ചിരുന്നവർ വ്യക്തമാക്കുന്നത്. യുഎപിഎ കേസെടുത്തതിനെതിരെ നദിക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ച് ഇടതു – സിപിഎം പ്രവർത്തകരുടെ പെരുമഴ തന്നെയുണ്ടായിരുന്നു. മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എം.എ ബേബിയും നദീറിനെ പിന്തുണച്ചിരുന്നു.
സൂചിക ബുക്സ് നടത്തിയിരുന്ന നാമൂസ് എന്ന മൻസൂറാണ് ബാല പീഡന ആരോപണം നേരിടുന്ന മറ്റൊരു പ്രമുഖൻ. ഇയാളെപ്പറ്റി പുറത്തുവരുന്ന വിവരങ്ങൾ നിരവധി പേരെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി ഫേസ്ബുക്ക് പോസ്റ്റുകളും ഇത് സംബന്ധിച്ച് പുറത്തുവരുന്നുണ്ട്.
സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഈ വിഷയത്തിൽ വന്ന പോസ്റ്റുകൾ
നാമൂസിനെ (നാമൂസ് പെരുവള്ളൂർ) ബ്ലോഗ് കാലം മുതലാണ് പരിചയം. കഴിഞ്ഞ 3-4 വർഷമായി ഫോൺ വഴിയും ബന്ധമുണ്ട്. നേരിട്ട്…
Posted by Manoj Vellanad on Monday, February 22, 2021
നദി ( നദീർ ) വിചാരണ ചെയ്യപ്പെടുന്ന ഇടങ്ങളിൽ ഒന്നും കാണാത്ത ഒരാൾ കൂടെയുണ്ട് നാമൂസ് എന്ന പേരിൽ അറിയപ്പെടുന്ന മൻസൂർ. കഴിഞ്ഞ…
Posted by Sree Kala Prakasan on Monday, February 22, 2021
മൂന്നുപോസ്റ്റുകൾ – മൂന്നുയുദ്ധങ്ങൾ1️⃣#can_u_see_the_fear_in_their_eyesപ്രിയപ്പെട്ട സുഹൃത്തുക്കളെ…., കുറച്ച്…
Posted by Arun Somanathan on Sunday, February 21, 2021
Comments