മിലാൻ: ഇറ്റാലിയൻ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിൽ യുവന്റസിന് ജയം. ക്രോട്ടണക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുവന്റസ് ജയിച്ചത്. ക്രിസ്റ്റ്യാനോയും മെക്കന്നിയുമാണ് ഗോളുകൾ നേടിയത്.
കളിയുടെ ഇരുപകുതികളിലുമായിട്ടാണ് ഗോളുകൾ വീണത്. ക്രിസ്റ്റിയാനോ 38-ാം മിനിറ്റിലും 46-ാം മിനിറ്റിലും ഗോളുകൾ നേടി. ലോബോ സിൽവയുടെ പാസ് സ്വീകരിച്ചാണ് ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോൾ. തുടർന്ന് 46-ാം മിനിറ്റിൽ രാംസേ നൽകിയ പന്തും ക്രിസ്റ്റ്യാനോ വലയിലാക്കി. മെക്കന്നി 66-ാം മിനിറ്റിൽ യുവന്റസിനായി മൂന്നാം ഗോളും നേടി.
ലീഗിൽ ജയത്തോടെ യുവന്റസ് ഒരു സ്ഥാനം കയറി മൂന്നിലെത്തി.22 മത്സരങ്ങളിലായി 45 പോയിന്റാണ് യുവന്റസിനുള്ളത്. പട്ടികയിൽ ഇന്റർ മിലാനാണ് 53 പോയിന്റുമായി മുന്നിലുള്ളത്. രണ്ടാം സ്ഥാനത്ത് എസി.മിലാനാണ്. നാലാം സ്ഥാനത്ത് റോമയും അഞ്ചാം സ്ഥാനത്ത് അത്ലാന്റയുമാണ്.
Comments