Thursday, March 4 2021
  • Janam TV English
  • Live Audio
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
TV
Home News Kerala

ബിന്ദു തങ്കം കല്യാണി തട്ടിപ്പുകാരി ; ആദിവാസി കുട്ടികളുടെ പേരിൽ നടത്തിയ ചാരിറ്റി തട്ടിപ്പ് പുറത്ത് ; കേസുമായി പ്രവാസി

by Web Desk
Feb 23, 2021, 02:25 pm IST
ബിന്ദു തങ്കം കല്യാണി തട്ടിപ്പുകാരി ; ആദിവാസി കുട്ടികളുടെ പേരിൽ നടത്തിയ ചാരിറ്റി തട്ടിപ്പ് പുറത്ത് ; കേസുമായി പ്രവാസി

കോഴിക്കോട് : ശബരിമലയിൽ ആചാര ലംഘനം നടത്താൻ ശ്രമിച്ച ബിന്ദു തങ്കം കല്യാണി വൻ തട്ടിപ്പുകാരിയെന്ന് ആരോപണം. ആദിവാസി കുട്ടികളുടെ പേരിൽ പ്രവാസിയായ യുവതിയെ തട്ടിപ്പിൽ കുടുക്കിയെന്നും പണം തട്ടിയെടുത്തെന്നുമാണ് ആരോപണം ഉയരുന്നത്. കാനഡയിൽ സ്ഥിരതാമസമാക്കിയ റിഷ ശ്രീജിത്തിനെയാണ് ഇവർ കബളിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേസ് നൽകിയതായി റിഷ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

അട്ടപ്പാടിയിൽ ഉള്ള കുട്ടികളുടെ കൂടെ നിൽക്കുന്ന ബിന്ദു കല്യാണിയുടെ ചിത്രം കണ്ടിട്ട് ചില സഹായങ്ങൾ ചെയ്യാൻ ഇവരെ സമീപിക്കുകയായിരുന്നെന്ന് റിഷ പറയുന്നു. അൻപതിനായിരം വാങ്ങി അത് ചെലവഴിച്ചതിന്റെ രേഖകൾ നൽകാമെന്ന് പറഞ്ഞിരുന്നു. പിന്നീട് സ്വന്തം അവസ്ഥ വിവരിച്ച് രണ്ടു ലക്ഷം രൂപ ചോദിച്ചപ്പോൾ അൻപതിനായിരം കൂടി നൽകുകയും ചെയ്തു. എന്നാൽ അതിനു ശേഷം കുട്ടികളെ സഹായിച്ചതിന്റെ രേഖകളോ , ബില്ലോ , കടമായി വാങ്ങിയ തുക തിരിച്ചു നൽകുകയോ ചെയ്തില്ല. തുടർന്ന് പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ കടം വാങ്ങിയ പണം തിരികെ തന്നു. എന്നാൽ ആദ്യം വാങ്ങിയ പണം ആദിവാസി കുട്ടികൾക്ക് നൽകിയതിന്റെ രേഖകളൊന്നും കൊടുത്തില്ല.

കോഴിക്കോട് ജോലി ചെയ്തിരുന്നപ്പോൾ പോലും അട്ടപ്പാടിയിൽ ആണ് എന്ന കള്ളം പറഞ്ഞു ആദിവാസി കുട്ടികളുടെ പേരും പറഞ്ഞു തട്ടിപ്പുകൾ നടത്തുകയായിരുന്നെന്ന് റിഷ പറയുന്നു. ഇത്തരം ആളുകളെ അട്ടപ്പാടിയിൽ ജോലി ചെയ്യാൻ അനുവദിയ്ക്കുന്നതിലെ റിസ്ക് ഗവൺമെന്റ് ശ്രദ്ധിക്കേണ്ടതാണെന്നും റിഷ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കേസ് നൽകിയിട്ടുണ്ടെന്നും നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബിന്ദു തങ്കം കല്യാണിയുടെ ഫേസ് ബുക്ക് പ്രൊഫൈൽ ലിങ്കും താഴെ ചേർക്കുന്നു… ഇനി ആരും ഇവരുടെ തട്ടിപ്പിൽ വീഴാതിരിക്കട്ടെ…
https://www.facebook.com/bindu.vasudev.5
എന്റെ പേര് രിഷ. സി.പി. ഞാൻ കാനഡയിൽ ആണ് താമസിയ്ക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി അമ്മമാർക്ക് വേണ്ടി ഇപ്പോഴും നല്ലരീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു കുടനിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങി വച്ച ഒരു സംഘടനയുടെ ഡയറക്ടർ ബോർഡ് മെമ്പേഴ്സിൽ ഒരാൾ ആണ് ഞാൻ. അട്ടപ്പാടിയിലെ ഒരുപാട് അമ്മമാർക്ക് ആശ്വാസമായി ഇപ്പോഴും നല്ല രീതിയിൽ ആ യൂണിറ്റ് പ്രവർത്തിയ്ക്കുന്നുണ്ട്.
ഇപ്പോഴും നല്ല രീതിയിൽ പല പ്രവർത്തനങ്ങളും ഞങ്ങളുടെ സംഘടന നടത്തുന്നുണ്ട്.

അട്ടപ്പാടിയിൽ ഉള്ള കുട്ടികളുടെ കൂടെ നിൽക്കുന്ന ബിന്ദുവിന്റെ ഫോട്ടോ കണ്ടിട്ടാണ് , അട്ടപ്പാടിയിലെ അമ്മമാർക്കും കുട്ടികൾക്കും സഹായമാകുമല്ലോ എന്ന ചിന്തയിൽ അവിടുന്ന് കുറച്ചു കുടകൾ ഞാൻ പേർസണൽ ആയി വാങ്ങി അവിടെയുള്ള കുട്ടികൾക്ക് കൊടുക്കാം എന്ന ഉദ്ദേശവുമായി കുറച്ചു കുട്ടികളുടെ ലിസ്റ്റ് തരാമോ എന്ന ആവശ്യവുമായി ഞാൻ ബിന്ദു തങ്കം കല്യാണിയെ സമീപിച്ചത്.

ഫേസ്ബുക്ക് മെസഞ്ചർ വഴി പരിചയപ്പെട്ട സമയം എന്നെ വഞ്ചിക്കുക എന്ന മുൻ‌കൂർ ഉദ്ദേശത്തോടു കൂടി ബിന്ദു വളരെ പ്ലാൻഡ് ആയി ആ സമയം അവർ അട്ടപ്പാടിയിൽ ആണ് ജോലി ചെയ്യുന്നത് എന്ന് എന്നോടു കള്ളം പറഞ്ഞു . ആ സമയം, 2018 MAY 31, അവർ കോഴിക്കോട് ഒരു സ്കൂളിൽ ആണ് ജോലി ചെയ്തിരുന്നത്.
കുട്ടികൾക്ക് ഉള്ള കുട വാങ്ങി അവിടെ എത്തിയ്ക്കാം എന്ന് പറഞ്ഞ എന്നോട് , ആ സമയം അവർ കാക്കനാട് ഉള്ള അവരും സുഹൃത്തുക്കളുമായി ആൾക്കാരുടെ കയ്യിൽ നിന്ന് പൈസ പിരിച്ചു നടത്തുന്ന ക്യാമ്പിൽ ആണെന്നും,അവിടെ കുട്ടികൾ വളരെ ബുദ്ധിമുട്ടിൽ ആണെന്നും ആഹാരത്തിനായി പതിനയ്യായിരം രൂപ കൊടുക്കാമോ എന്നും എന്നോട് ഇങ്ങോട്ടു ആവശ്യപ്പെട്ടു .അവിടെയുള്ള കുട്ടികളുടെ ദയനീയ സ്ഥിതി വിവരിച്ചു ആ കുട്ടികൾക്ക് വേണ്ടി കുറച്ചു പഠനോപകാരണങ്ങൾ കൂടി വാങ്ങി കൊടുക്കാമോ എന്നും ചോദിച്ചു .ആവശ്യമുള്ള സാധനങ്ങൾ ഒരു സുഹൃത്ത് വഴി ഞാൻ അവിടെ എത്തിച്ചു കൊടുക്കാം എന്ന് പറഞ്ഞപ്പോൾ , മറ്റുള്ള ആരൊക്കെയോ ഇത് പോലെ കുട്ടികളെ സഹായിക്കാൻ ആയി സാധനങ്ങൾ വാങ്ങാൻ ബിന്ദുവിന്റെ കയ്യിൽ പണം കൊടുത്തിട്ടുണ്ടെന്നും , അത് കൊണ്ട് ഞാൻ വാങ്ങി എത്തിച്ചാൽ സാധനങ്ങൾക്കു കൂടുതൽ വില കൊടുക്കണം എന്നും, ബിന്ദു തന്നെ മറ്റുള്ളവർക്ക് വേണ്ടി സാധനങ്ങൾ വാങ്ങാൻ കോയമ്പത്തൂർ പോകുന്നുണ്ട് , എന്റെ പൈസ കൂടി ബിന്ദുവിന്റെ കയ്യിൽ കൊടുക്കാമോ എന്നും ആവശ്യപ്പെട്ടു .കോയമ്പത്തൂർ നിന്ന് സാധങ്ങൾ വാങ്ങിയാൽ വിലകുറവ് ആയതു കൊണ്ട് കൂടുതൽ സാധങ്ങൾ വാങ്ങാൻ സാധിക്കുമെന്നും പറഞ്ഞു .കോയമ്പത്തൂർ നിന്നും സാധനങ്ങൾ വാങ്ങുന്നു എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആണ് അവർക്കു ഞാൻ പൈസ കൊടുക്കാൻ തയ്യാറായത് .അല്ലെങ്കിൽ സാധനങ്ങൾ വാങ്ങി എത്തിയ്ക്കുക മാത്രമേ ചെയ്യുകയൊള്ളായിരുന്നു.അവിടെയും അവർ വളരെ പ്ലാൻഡ് ആയി എന്നെ കബളിപ്പിച്ചു.

അൻപതിനായിരം രൂപയുടെ എസ്റ്റിമേറ്റ് അവർ തയ്യാറാക്കി തന്നു. ചിലവാക്കിയ തുകയുടെ വ്യക്തമായ ബില്ലുകൾ എല്ലാം എനിയ്ക്കു ഉടനെ തന്നെ അയച്ചു തരാം എന്നു പറഞ്ഞു. വിസ ഡെബിറ്റ് ട്രാൻസ്ഫർ വഴി പൈസ അയച്ചു കൊടുക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ അവർക്കു വിസ കാർഡ് ഇല്ല എന്നും അത് കൊണ്ട് ക്യാഷ് ബിന്ദുവിന്റെ സുഹൃത്ത് രഹന ഫാത്തിമയുടെ അക്കൗണ്ടിൽ അയക്കാൻ പറഞ്ഞു .അവരുടെ കാർഡും വിസ ഡെബിറ്റ്അ ല്ലാത്തതിനാൽ , രഹനാഫാത്തിമയുടെ പാർട്ണർ മനോജ് ശ്രീധർ ന്റെ അക്കൗണ്ടിലേക്കാണ് ഞാൻ അൻപതിനായിരം രൂപ അയച്ചു കൊടുത്തത്… BSNL ലെ ഉദ്യോഗസ്ഥ ആയ ഒരു സ്ത്രീയും കുടുംബവും ഒന്നും തട്ടിപ്പിന് കൂട്ട് നിൽക്കില്ല എന്ന വിശ്വാസത്തിൽ…..
ഞാൻ അയച്ചു കൊടുത്ത പൈസ കിട്ടി എന്ന് ബിന്ദു എന്നോട് പറഞ്ഞു. ബിന്ദുവുമായി ഞാൻ ഈ കാര്യങ്ങൾ എല്ലാം സംസാരിക്കുന്നതും പൈസ അയച്ചു കൊടുക്കുന്നതുമെല്ലാം 2018 MAY 31നു ആണ്. ഒറ്റ ദിവസത്തെ പരിചയത്തിൽ ഒരു ഗവൺമെന്റ് ടീച്ചർ എന്ന വിശ്വാസത്തിൽ ആണ് ഇതെല്ലാം ചെയ്തത്. അവർ ആയി മുന്പരിചയമോ ഫ്രണ്ട്ഷിപ്പോ എനിയ്ക്കുണ്ടായിരുന്നില്ല.കുട്ടികളെ ഹെല്പ് ചെയ്യാൻ വേണ്ടി മാത്രം ഒരു ദിവസം സംസാരിച്ചു. അന്ന് തന്നെ പൈസയും കൊടുത്തു.

ഒരാഴ്‌ച കൂടി കഴിഞ്ഞപ്പോ ബിന്ദു എടുത്ത ഒരു ലോണിന്റെ പണം തിരികെ അടയ്ക്കാൻ അവർ ബുദ്ധിമുട്ടുന്നു എന്നും ഉടൻ പണം അടച്ചില്ലെങ്കില് അവർ പ്രശ്നത്തിലാകും എന്നും പറഞ്ഞു.കുറെ കഷ്ടപ്പാടുകൾ വിവരിച്ചു.രണ്ടു ലക്ഷം രൂപ കടമായി കൊടുക്കാമോ എന്ന് ചോദിച്ചു. പ്രോമിസറി നോട്ടും ചെക്കും ഒക്കെ തരാമെന്നും പറഞ്ഞു. ഒരിയ്ക്കൽ പോലും നേരിട്ട് ഫോണിൽ പോലും സംസാരിച്ചിട്ടില്ലാത്ത , യാതൊരു വിധ പരിചയം ഇല്ലാത്ത ഒരു ആൾക്ക് എങ്ങനെ രണ്ടു ലക്ഷം രൂപ കൊടുക്കും? എങ്കിലും അവരുടെ കഷ്ടപ്പാട് പറഞ്ഞപ്പോൾ ഒരു അൻപതിനായിരം രൂപ കൂടി കൊടുക്കാമെന്നു ഞാൻ സമ്മതിച്ചു . സാലറി കിട്ടുമ്പോൾ ഉടൻ തന്നെ ആ പണം തിരികെ തരാമെന്നും പറഞ്ഞു. പെട്ടെന്നുള്ള സങ്കടം പറച്ചിലിൽ സഹതാപം തോന്നി പണം അയച്ചു കൊടുതെങ്കിലും ,ഒരു പരിചയവും ഇല്ലാത്ത എന്നോട് പണം ആവശ്യപ്പെട്ടതിൽ എന്തോ ഒരു പന്തികേട് തോന്നി

അവരോടു ഞാൻ കുട്ടികൾക്ക് വേണ്ടി അയച്ചു കൊടുത്ത പണം ചിലവാക്കിയതിന്റെ ബില്ലുകൾ ആവശ്യപ്പെട്ടു .എല്ലാത്തിന്റെയും വ്യക്തമായ ബില്ലുകൾ നൽകാം എന്ന് പറഞ്ഞു പണം വാങ്ങിയ അവർ ഒരു ലക്ഷം രൂപ കിട്ടി കഴിഞ്ഞ ശേഷം എന്റെ മെസ്സേജുകൾക്കു മറുപടി നൽകാതെ ആയി. അവർ ജോലി ചെയ്യുന്ന സ്ഥലത്തു എന്റെ സുഹൃത്ത് നേരിട്ട് ചെന്ന് ബില്ലുകൾ വാങ്ങും എന്ന് പറഞ്ഞിട്ട് അവർ അട്ടപ്പാടിയിൽ എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് ചോദിച്ചിട്ടു ബിന്ദു മറുപടി നൽകിയില്ല .
പോലീസിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് വഴി അന്വേഷിച്ചപ്പോൾ ആണ് ബിന്ദു കോഴിക്കോട് ആണ് ജോലി ചെയ്യുന്നതെന്ന് മനസ്സിലായത്. അട്ടപ്പാടിയിലെ സ്കൂളിൽ ആണ് ജോലി ചെയ്യുന്നത് എന്ന് എന്നോട് കള്ളം പറഞ്ഞതാണെന്നും ബോധ്യപ്പെട്ടു .ഒടുവിൽ ബിന്ദു ജോലി ചെയ്യുന്ന കോഴിക്കോട് സ്കൂളിലെ പ്രിന്സിപ്പാളിനോട് വിളിച്ചു വിവരങ്ങൾ പറഞ്ഞപ്പോൾ കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോൾ കുറെ മാസത്തിനു ശേഷം കടം വാങ്ങിയ അൻപതിനായിരം രൂപ തിരികെ എന്റെ നാട്ടിലെ അക്കൗണ്ടിൽ ഇട്ടു തന്നു .ബാക്കി അൻപതിനായിരം രൂപ എവിടെ എന്ന് ചോദിച്ചപ്പോൾ അതിനു കുട്ടികളെ സഹായിച്ചു എന്ന് പറഞ്ഞു രണ്ടു ബില്ലുകളും അയച്ചു തന്നു .

കോയമ്പത്തൂരിൽ നിന്ന് സാധനം വാങ്ങുന്നു എന്ന് പറഞ്ഞു നിർബന്ധപൂർവം പണം വാങ്ങിയ ബിന്ദു , അട്ടപ്പാടിയിലെ ഒരു ഒരു കടയിൽ നിന്നും ഒന്പതിനായിരത്തി അഞ്ഞൂറ്റി പതിനാലു രൂപയുടെ ( 9514) സാധനങ്ങൾ വാങ്ങിയതിന്റെ ഒരു ബിൽ അയച്ചു തന്നു .കൂടെ ക്യാമ്പിൽ അവർ കൊടുത്ത ഏതോ ഒരു ബില്ലും ( Rs. 15000).
ആ ബിൽ പരിശോധിച്ചപ്പോൾ ആണ് അതും എന്നെ പറ്റിയ്ക്കാൻ ആയി തന്നതാണെന്നു മനസ്സിലായതു .കാരണം ഞാൻ ബിന്ദുവിനെ പരിചയപ്പെടുകയും പണം അയച്ചു കൊടുക്കുകയും ചെയ്ത 2018 may 31 തീയതി ബിന്ദു എന്നോട്ആ പറഞ്ഞിരുന്നു , അവർ സുഹൃത്തുക്കളിൽ നിന്ന്ണ് പണം പിരിച്ചാണ് ആ ക്യാമ്പ് തുടങ്ങിയതെന്ന് .അന്നത്തെ ദിവസം അവർ അവിടെ കൊടുത്ത പതിനയ്യായിരം രൂപയുടെ ബിൽ ആണ് എന്റെ കയ്യിൽ നിന്ന് പണം തട്ടിയെടുക്കുക എന്ന മാത്രം ഉദ്ദേശത്തോടു കൂടി എനിയ്ക്കു നൽകിയത് .ഞാൻ അവരെ പരിചയപ്പെടുകയും പണം അയച്ചു കൊടുക്കുകയും ചെയ്യുന്നതിന് മുന്നേ ബിന്ദു ആ ക്യാമ്പിൽ കൊടുത്ത പൈസയുടെ ബിൽ ഞാൻ സ്വീകരിക്കേണ്ട ആവശ്യം ഇല്ലല്ലോ .

ക്യാമ്പിന്റെ സംഘാടകരോട് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ബിന്ദുവിനു ആ ക്യാമ്പിന്റെ സംഘാടനം ആയി യാതൊരു ബന്ധവും ഇല്ലെന്നും അവർ ഏതോ ഒരു ഊരിലെ കുറച്ചു കുട്ടികൾ ആയി അവിടെ വന്നു പങ്കെടുത്തു എന്ന് മാത്രമേ ഉള്ളൂ എന്നും .ക്യാമ്പ് നടത്താൻ അവർക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്നും ,കുട്ടികൾക്ക് കഴിയ്ക്കാൻ ആഹാരം ഇല്ല എന്ന് പറഞ്ഞു എന്റെ കയ്യിൽ ബിന്ദു പതിനയ്യായിരം വാങ്ങിയത് തട്ടിപ്പു നടത്താൻ വേണ്ടി ആണെന്നും മനസ്സിലായി .ഏതൊക്കെയോ സുഹൃത്തുക്കളിൽ നിന്ന് ക്യാമ്പിന്റെ പേരും പറഞ്ഞു ബിന്ദു വാങ്ങിയ പണത്തിൽ നിന്ന് 2018 may 29 തീയതി ബിന്ദു ക്യാമ്പിൽ കൊടുത്തിട്ടുണ്ടായിരുന്നു .ആ സമയം ഞാൻ ബിന്ദുവിനെ യാതൊരു പരിചയവും ഇല്ലായിരുന്നു .അവർ അവിടെ കൊടുത്ത ആ തുക എന്റെ കയ്യിൽ നിന്ന് പറ്റിച്ചെടുക്കുന്നതിനു വേണ്ടിയാണു അട്ടപ്പാടിയിൽ ആണ് ജോലി ചെയ്യുന്നത് എന്ന കള്ളം പറഞ്ഞു ബിന്ദു എന്നോട് പണം ആവശ്യപ്പെട്ടത് .പക്ഷെ ബില്ലിലെ ഡേറ്റ് ഞാൻ പണം അയച്ചു കൊടുക്കും മുന്നേ ഉള്ളതായാണ് കൊണ്ടാണ് ബില്ല് എനിയ്ക്കു അയച്ചു തരാതിരിയ്ക്കാൻ ബിന്ദു ശ്രമിച്ചത് .തന്ന രണ്ടു ബില്ലുകളിലും ചതി നടന്നു .ബാക്കി ഇരുപത്തി അയ്യായിരം രൂപയ്ക്കു ഒരു ബില്ലും അവർ ഇന്നേ ദിവസം വരെ തന്നിട്ടില്ല .

ഇതു കഴിഞ്ഞു കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ ആണ് ശബരിമല പോകാൻ ശ്രമിച്ച പ്രശ്നവുമായി ബന്ധപ്പെട്ടു ബിന്ദുവിനെ കോഴിക്കോട് നിന്നും അട്ടപ്പാടിയിലേക്ക് ട്രാൻസ്ഫർ ചെയ്തത് .കോഴിക്കോട് ജോലി ചെയ്തിരുന്നപ്പോൾ പോലും അട്ടപ്പാടിയിൽ ആണ് എന്ന കള്ളം പറഞ്ഞു ആദിവാസി കുട്ടികളുടെ പേരും പറഞ്ഞു ഇത്തരം തട്ടിപ്പുകൾ നടത്തുന്നൊരാളെ അട്ടപ്പാടിയിൽ ജോലി ചെയ്യാൻ അനുവദിയ്ക്കുന്നതിലെ റിസ്ക് ഗവൺമെന്റ് ശ്രദ്ധിക്കേണ്ടതാണ് .
ഞാൻ നാട്ടിൽ പോയി ബിന്ദുവിന്റെ പേരിൽ കേസ് കൊടുക്കാൻ വേണ്ടി അട്ടപ്പാടിയിൽ പോയി .അവിടെ വച്ച് അവിടുത്തെ SI ബിന്ദുവിനെ വിളിച്ചപ്പോൾ തന്നെ എനിയ്ക്കു തരാൻ ഉള്ള മുഴുവൻ പൈസയും അടുത്ത മാസം ജനുവരി 10
തീയതി എന്റെ അക്കൗണ്ടിൽ അയച്ചു തരാമെന്നു പോലീസിനോട് സമ്മതിച്ചു .അതുകൊണ്ടു കേസ് കൊടുക്കാതെ ഞാൻ മടങ്ങി വന്നു .പിന്നീട് ഞാൻ വിളിച്ചാൽ അവർ ഫോൺ എടുക്കാതെ ആയി…
കരുനാഗപ്പള്ളിയിൽ നിന്ന് ഞാൻ വീണ്ടും അട്ടപ്പാടി വരെ പോകില്ല എന്ന ധൈര്യത്തിലും ഞാൻ കാനഡയിലേക്ക് മടങ്ങിപ്പോകും എന്ന ധൈര്യത്തിൽ ആണ് അവർ അത് പറഞ്ഞത് .

ഞാൻ വീണ്ടും എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു .യാതൊരു വിധ ബില്ലുകളും ഇല്ലാത്ത25,000 രൂപ അവർ തിരികെ തരാം എന്ന് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലെ SI യോട് അവർ സമ്മതിച്ചു .ഇത്രയധികം എന്നെ പറ്റിച്ച ബിന്ദുവിന്റെ കയ്യിൽ നിന്നും ഞാൻ കൊടുത്ത മുഴുവൻ തുകയും തിരികെ തരണം എന്ന് ഞാൻ ആവശ്യപ്പെട്ടു .അവരുടെ പേരിൽ കേസ് കൊടുത്തു .അതിന്റെ നിയമ നടപടികൾ നടക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിലും പരാതി കൊടുത്തിട്ടുണ്ട് .ജനങ്ങൾ വിശ്വസിക്കുകയും ബഹുമാനിയ്ക്കുകയും ചെയ്യുന്ന ഒരു പദവിയിൽ ഇരുന്നുകൊണ്ട് ആ പദവി ദുരുപയോഗം ചെയ്തു പാവപ്പെട്ട ആദിവാസി കുട്ടികളുടെ പേരിൽ ഈ രീതിയിൽ തട്ടിപ്പു നടത്തുന്ന ബിന്ദു തങ്കം കല്യാണിക്കു എതിരെ നിയമ നടപടികൾ ഉടൻ ഉണ്ടാകും എന്ന് വിശ്വസിയ്ക്കുന്നു. പൈസ കൊടുക്കും വരെ ഒരിയ്ക്കൽ പോലും ബിന്ദു ആയി ഞാൻ ഫോണിൽ സംസാരിച്ചിട്ടില്ല .എല്ലാം ചാറ്റ് ആയിരുന്നു .ബിന്ദു ആയി നടത്തിയ ഫുൾ ചാറ്റിന്റെ തെളിവുകൾ ഞാൻ എറണാകുളം സൗത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട് .

ഇനി ആരും അവരുടെ ഇത്തരം തട്ടിപ്പുകളിൽ വീണു പണം നഷ്ടമാവാതിരിയ്ക്കാൻ വേണ്ടിയാണ് അവർ നടത്തിയ ഇത്രയും വലിയൊരു തട്ടിപ്പു എല്ലാവരെയും അറിയിക്കാം എന്ന് ഞാൻ കരുതിയത്. ദയവായി എല്ലാവരും ശ്രദ്ധിക്കുക .

https://www.facebook.com/groups/453362932231120/permalink/761714694729274/

ജനം ടിവി ഓണ്‍ലൈന്‍ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Tags: cheatingBindu Thankam KalyaniAttappady
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Related News

21 ലക്ഷം വാക്‌സിൻ ഡോസുകൾ കൂടി കേരളത്തിലേക്ക്; ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചെന്ന് മുഖ്യമന്ത്രി

21 ലക്ഷം വാക്‌സിൻ ഡോസുകൾ കൂടി കേരളത്തിലേക്ക്; ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചെന്ന് മുഖ്യമന്ത്രി

വാളയാര്‍ കേസ്; കൊലപാതക സാധ്യത അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് തെറ്റിദ്ധരിപ്പിച്ചതായി പെണ്‍കുട്ടിയുടെ പിതാവ്

വാളയാർ കേസ്; സംസ്ഥാന സർക്കാർ ഇറക്കിയത് വിജ്ഞാപനം മാത്രമെന്ന് കേന്ദ്രം

തോമസ് ഐസക്കും സുധാകരനും ഉൾപ്പെടെ അഞ്ചു മന്ത്രിമാർ മത്സരിക്കേണ്ടതില്ല; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം

തോമസ് ഐസക്കും സുധാകരനും ഉൾപ്പെടെ അഞ്ചു മന്ത്രിമാർ മത്സരിക്കേണ്ടതില്ല; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം

അക്രമികള്‍ തട്ടിക്കൊണ്ടു പോയ എട്ടു വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി ബംഗളൂരു പൊലീസ്; 6 പേര്‍ അറസ്റ്റില്‍

കണ്ണൂരിൽ ക്വാറിക്കെതിരെ സമരം ചെയ്ത നാട്ടുകാർക്കെതിരെ പോലീസ് അതിക്രമം

സംസ്ഥാനത്ത് ഇന്ന് 2616 പേർക്ക് കൊറോണ; 2339 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

റോഡിൽ നിൽക്കുന്നവർക്ക് പണം കൊടുക്കണം, ഫെമിനിസ്റ്റുകളെ ഫ്രീ ആയി കിട്ടും; ശ്രീജിത്ത് ദിവാകരനെതിരെ മീ ടു ആരോപണവുമായി യുവതി

റോഡിൽ നിൽക്കുന്നവർക്ക് പണം കൊടുക്കണം, ഫെമിനിസ്റ്റുകളെ ഫ്രീ ആയി കിട്ടും; ശ്രീജിത്ത് ദിവാകരനെതിരെ മീ ടു ആരോപണവുമായി യുവതി

Load More

Latest News

യാത്രക്കാരെ വിരട്ടി ഓടിച്ചു, ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം കുട്ടിയാനകൾക്ക് റോഡിൽ വഴിയൊരുക്കി അമ്മയാന

യാത്രക്കാരെ വിരട്ടി ഓടിച്ചു, ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം കുട്ടിയാനകൾക്ക് റോഡിൽ വഴിയൊരുക്കി അമ്മയാന

കേരളത്തിലും വിജയക്കൊടി പാറും; വൈകാതെ ദക്ഷിണേന്ത്യ കാവിയണിയുമെന്ന് തേജസ്വി സൂര്യ

200ൽ കൂടുതൽ സീറ്റുകൾ ലഭിക്കും; ബംഗാളിന് മെയ് 3ന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കുമെന്ന് തേജസ്വ സൂര്യ

കൊറോണ വൈറസ് വ്യാപനത്തിനിടെ ഇറാഖില്‍ സ്വാധീനം ശക്തമാക്കി ഇസ്ലാമിക് സ്റ്റേറ്റ് ; മൂന്ന് ആഴ്ചക്കിടെ നടത്തിയത് ഏഴ് ഭീകരാക്രമണങ്ങള്‍ ; 11 ഭീകരരെ സുരക്ഷാ സേന വധിച്ചു

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര താവളത്തിന് നേരെ വ്യോമാക്രമണം; നാല് ഭീകരർ കൊല്ലപ്പെട്ടു

ജാഗ്വറിന്റെ ആദ്യ സമ്പൂർണ ഇലക്ട്രിക് എസ് യുവി ജാഗ്വർ ഐ-പേസ് ഇന്ത്യൻ വിപണിയിലേക്ക്

സമ്പൂർണ ഇലക്ട്രിക് എസ് യുവിയുമായി ജാഗ്വാർ; ഐ-പേസ് 23ന് എത്തും

ഭൂമിയിലെ ഓക്‌സിജന്റെ അളവ് വളരെ വേഗം കുറയുന്നു; പകരക്കാരനെ കണ്ടെത്തണമെന്ന് ശാസ്ത്രജ്ഞർ

ഭൂമിയിലെ ഓക്‌സിജന്റെ അളവ് വളരെ വേഗം കുറയുന്നു; പകരക്കാരനെ കണ്ടെത്തണമെന്ന് ശാസ്ത്രജ്ഞർ

കൊറോണക്കിടയിലും ദൃഢമായ ബന്ധം; ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി എസ് ജയ്ശങ്കർ

കൊറോണക്കിടയിലും ദൃഢമായ ബന്ധം; ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി എസ് ജയ്ശങ്കർ

ടോൾ പിരിക്കാൻ ശ്രീരാമൻ അനുവാദം തന്നിട്ടുണ്ടോ?; രാമക്ഷേത്രത്തിനായുള്ള ധനസമാഹരണ യജ്ഞത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ്

ടോൾ പിരിക്കാൻ ശ്രീരാമൻ അനുവാദം തന്നിട്ടുണ്ടോ?; രാമക്ഷേത്രത്തിനായുള്ള ധനസമാഹരണ യജ്ഞത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ്

ചൈനയെ നേരിടാൻ ഒപ്പം ഇന്ത്യ വേണം; ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് വ്യക്തമാക്കി അമേരിക്ക

Load More

  • About
  • Contact
  • Careers
  • Privacy Policy
  • Terms of Services
  • Apps
  • Live TV
© 2020, Janam Multimedia Limited
No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© 2020, Janam Multimedia Limited

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist